HOME
DETAILS

കൂറ്റന്‍ വാര്‍ഫ് നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞു

  
backup
June 20 2018 | 04:06 AM

%e0%b4%95%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be

 


കഠിനംകുളം: പെരുമാതുറ മുതലപ്പൊഴിഹാര്‍ബറില്‍ അദാനി നിര്‍മിക്കാനൊരുങ്ങിയ കൂറ്റന്‍ വാര്‍ഫ് നിര്‍മാണ പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജെ.സി.ബി ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി എത്തിയ അദാനി ഗ്രൂപ്പ് പ്രതിനിധികളേയും തൊഴിലാളികളേയുമാണ് നാട്ടുകാരായ സ്ത്രീകളടങ്ങുന്ന സംഘം തടഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പൊലിസ് ഇന്‍സ്‌പെക്ടര്‍ ബിനിഷ് ലാലിന്റെ നേതൃത്തിലുള്ള വന്‍ പൊലിസ് സംഘം പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ ആവുന്നത്ര ശ്രമം നടത്തിയെങ്കിലും പിന്തിരിപ്പിക്കാനായില്ല.
മുതലപ്പൊഴി മുസ്‌ലിം പള്ളിയിലെ ഉച്ചഭാഷണിയിലൂടെ സമരക്കാര്‍ വിവരം അറിയിച്ചതോടെ ജനം കൂട്ടത്തോടെ എത്തുകയും സംഘര്‍ഷ സാധ്യത ഉടലെടുക്കുകയും ചെയ്തു. തുടര്‍ന്ന് പൊലിസ് ഇടപ്പെട്ട് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടയാണ് ജനം ശാന്തരായത്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൂറ്റന്‍ പാറകള്‍ കടല്‍മാര്‍ഗം കൊണ്ട് പോകുന്നതിനാണ് പെരുമാതുറ മുതലപ്പൊഴി ഹാര്‍ബറിനോട് ചേര്‍ന്ന് അദാനി ഗ്രൂപ്പ് കൂറ്റന്‍ വാര്‍ഫ് നിര്‍മിക്കാനൊരുങ്ങുന്നത്. സര്‍ക്കാരുമായുള്ള അദാനിയുടെ കരാറിന്റെ അടിസ്ഥാനത്തിലുള്ള നിര്‍മാണമാണത്തിനെതിരേയാണ് നാട്ടുകാര്‍ സംഘടിച്ചിരിക്കുന്നത്. കിളിമാനൂര്‍, നഗരൂര്‍ ഭാഗങ്ങളിലെ സര്‍ക്കാര്‍ വക ക്വാറിയില്‍ നിന്ന് കൂറ്റന്‍ പാറകള്‍ കടല്‍മാര്‍ഗം സുഗമമായി വിഴിഞ്ഞത്തെത്തിക്കുന്നതിനായാണ് ഇങ്ങനെ ഒരു കൂറ്റന്‍ വാര്‍ഫ് നിര്‍മിക്കുവാന്‍ സര്‍ക്കാര്‍ അദാനിക്ക് അംഗീകാരം നല്‍കിയത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുള്ള കരാര്‍ അദാനിയുമായി സര്‍ക്കാര്‍ ഇതിനകം ഒപ്പ് വെച്ചിരിക്കെ നാട്ടുകാരുടെ ഇങ്ങനെയുള്ള ഒരു പ്രതിഷേധം അധികൃതരെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. അദാനി പെരുമാതുറയില്‍ നിര്‍മിക്കുന്ന വാര്‍ഫ് വഴി കടല്‍മാര്‍ഗം പാറകൊണ്ടു പോകുമ്പോള്‍ പകരമായി നിലവില്‍ മുതലപ്പൊഴി ഹാര്‍ബറിന്റെ ആഴക്കുറവിന് ശാശ്വാതപരിഹാരം അദാനിയുണ്ടാക്കും. ഇതോടെ ഹാര്‍ബറിന്റെ അഴിമുഖത്ത് ഉണ്ടാകുന്ന അപകടങ്ങളും അപകട മരണങ്ങളും തടയാന്‍ കഴിയുമെന്നും ഹാര്‍ബര്‍ കവാടത്തിലേക്ക് എത്കാലാവസ്ഥയിലും കടല്‍ക്ഷോഭം എത്ര രൂക്ഷമായാലും ഹാര്‍ബര്‍ വഴി മത്സ്യ ബന്ധത്തിന് പോകാന്‍ കഴിയുമെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
പെരുമാതുറ ഭാഗത്തെ പുലിമുട്ടിന്റെ കടലിന്റെ ഭാഗത്ത് നിന്നും 170 മീറ്ററോളം പിന്നിലോട്ട് മാറി അവിടെ നിന്ന് നൂറ് മീറ്ററോളം പുലിമുട്ട് പൊളിച്ച് മാറ്റിയ ശേഷം കൂറ്റന്‍ കപ്പലുകള്‍ക്ക് വരെ വന്ന് പോകാനുള്ള തരത്തില്‍ കര കുഴിച്ച് കടലാക്കിയാണ് പാറ കൊണ്ട് പോകുന്നതിന് വാര്‍ഫ് നിര്‍മിക്കാനൊരുങ്ങുന്നത്. ഇതിന് അനുബന്ധമായി ദിവസവും ക്വാറികളില്‍ നിന്നുമെത്തുന്ന നൂറ് കണക്കിന് ലോഡ് പാറകള്‍ സൂക്ഷിക്കുന്നതിനായി മൂന്ന് സ്റ്റോക്ക് യാഡുകളും നിര്‍മിക്കും.
ഈയാഡുകളില്‍ നിന്ന് കൂറ്റന്‍ ക്രയിന്‍ ഉപയോഗിച്ചാണ് പാറ ബാര്‍ജിലേക്ക് മാറ്റുന്നത്. മുതലപ്പൊഴി പാലത്തിനോട് ചേര്‍ന്നുള്ള പെരുമാതുറ പുലിമുട്ട് വഴിയാണ് പാറ കയറ്റിയ ലോറി സ്റ്റോക്ക് യാഡില്‍ പ്രവേശിക്കുന്നത്. ഇതിന്റെ മൊത്തം നിയന്ത്രണം അദാനി ഏറ്റെടുക്കുകയും വിനോദ സഞ്ചാരികള്‍ ഇപ്പോള്‍ വിശ്രമിക്കുന്ന തീരം അദാനിയുടെ കൈയ്യിലാവുകയും ചെയ്യും. ഇത് കൂടാതെ കിളിമാനൂരില്‍ നിന്ന് പെരുമാതുറ മുതലപ്പൊഴി വരെ ഇടവേളകളില്ലാതെ രാവും പകലും കൂറ്റന്‍ പാറകളുമായിവരുന്ന ലോറികള്‍ ഈ പ്രദേശത്ത് മുഴുവനും മലീനീകരണമുണ്ടാക്കുകയും ലോറികള്‍ കടന്ന് വരുന്ന റോഡുകളും പാലങ്ങളും അപകടാവസ്ഥയിലാവുകയും ചെയ്യും.
ഒപ്പം ഒരു പ്രദേശത്തെ കര മുഴുവനായി കുഴിച്ച് കടലുണ്ടാക്കുമ്പോള്‍ ഭാവിയില്‍ ഈ പ്രദേശത്തുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെ കുറിച്ചും ജനങ്ങള്‍ ഏറെ ആശങ്കയിലാണ്. ഇതിനെയെല്ലാം മുന്നില്‍ കണ്ട് കൊണ്ടാണ് ഭൂരിപക്ഷം തദ്ദേശവാസികളും പദ്ധതിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. പദ്ധതിക്ക് കരാര്‍ തയ്യാറാക്കുന്നതിന് മുന്‍പ് ജനങ്ങളുമായി അധികൃതര്‍ യാതൊരു വിധ ചര്‍ച്ചകളോ തീരുമാനങ്ങളോ കൈകൊണ്ടില്ലെന്നും ആക്ഷേപമുണ്ട്.
പെരുമാതുറ മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍, രാഷ്ട്രീയ സംഘടന പ്രതിനിധികള്‍, മത സംഘടന നേതാക്കന്‍മാരേയും വിളിച്ച് ചേര്‍ത്ത് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞ ഏതാനം ആഴ്ചകള്‍ക്ക് മുന്‍പ് വിളിച്ച് കൂട്ടിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം പല തവണ അദാനി പ്രതിനിധികള്‍ പെരുമാതുറ എത്തി പെരുമാതുറ ആക്ഷന്‍ കൗന്‍സിലുമായി ചര്‍ച്ച നടത്തിയെങ്കിലും അദാനിക്ക് പദ്ധതി തുടങ്ങാന്‍ ജനങ്ങളുടെ പച്ചക്കൊടി കാട്ടിയിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കേയാണ് ഇന്നലെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുന്നതിന് അദാനി സംഘം പെരുമാതുറയിലെത്തിയതും നാട്ടുകാര്‍ തടഞ്ഞതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  12 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  12 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  12 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  12 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  12 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago