HOME
DETAILS

മണ്ടിക്കയറ്റം അപകട ഭീഷണി സൃഷ്ടിക്കുന്നു

  
backup
June 20 2018 | 04:06 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf

 


മാള: മാള എരവത്തൂര്‍ ആലുവ റൂട്ടില്‍ വലിയപറമ്പിനും പാറപ്പുറത്തിനും ഇടയിലുള്ള മണ്ടിക്കയറ്റം അപകട ഭീഷണി സൃഷ്ടിക്കുന്നു.
കുത്തനെയുള്ള കയറ്റവും വളവുമാണ് ഇവിടം അപകട ഭീഷണിയുള്ളിടമായി മാറാന്‍ കാരണം.
കൂടാതെ റോഡിലേക്ക് തള്ളി നില്‍ക്കുന്ന കുന്നും അപകട സാധ്യത സൃഷ്ടിക്കുന്നു .
ഇരുഭാഗങ്ങളില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ തമ്മില്‍ പരസ്പരം കാണാനാകാത്ത അവസ്ഥയാണ് അപകടത്തിന് വഴി വെക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കരിങ്കല്ല് കയറ്റി വന്ന ടിപ്പര്‍ ലോറി കയറ്റം കയറിയപ്പോള്‍ എതിരേ മറ്റൊരു വാഹനം ഇറങ്ങി വരുന്നത് കണ്ടതിനെ തുടര്‍ന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തിനാല്‍ അപകടം ഒഴിവായി.
പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാല്‍ ടയറുകള്‍ റോഡിലുരസി തേയുകയും റോഡ് വക്കിലെ തിണ്ടിലേക്ക് ലോറി ഇടിക്കുകയുമുണ്ടായി. ഭാരം കയറ്റി വന്ന ലോറി ഏറെ ശ്രമകരമായാണ് പിന്നീട് കയറ്റം കയറിയത്.ഇത് കൂടാതെ ബൈക്കുകളും കാറുകളും മറ്റുമായി നിരവധി അപകടങ്ങളുണ്ടായിട്ടുണ്ടിവിടെ. പലതും കേസാക്കാതെ ഒത്തുതീര്‍പ്പാക്കുന്നതിനിടയില്‍ വാക്ക് തര്‍ക്കങ്ങളുമുണ്ടാകുന്നു.
വാഹന യാത്രികര്‍ക്ക് ചെറിയ പരുക്കുകളുമുണ്ടാകുന്നുണ്ട്. മുന്‍കാലങ്ങളില്‍ വല്ലപ്പോഴുമാണ് അപകടങ്ങളുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇടക്കിടെ അപകടങ്ങളുണ്ടാകുന്നുണ്ട്.റോഡിന്റെ ഗുണമേന്‍മ കൂടിയതാണ് കാരണം. മൂന്ന് മാസത്തോളം മുന്‍പാണ് റോഡില്‍ ബിറ്റുമിന്‍ മെക്കാഡം ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് ചെയ്തത്.
പൊതുമരാമത്ത് വകുപ്പധികൃതര്‍ അപകട ഭീഷണി ഒഴിവാക്കാനായി റോഡിന്റെ വീതി വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.
റോഡിനിരുവശവുമുള്ള സ്ഥലമുടമകളോട് ഉദ്യോഗസ്ഥര്‍ റോഡിന് സ്ഥലം വിട്ടുനല്‍കാനഭ്യര്‍ഥിച്ചിരുന്നു. ഒരു വീട്ടുകാരൊഴികെ ബാക്കിയെല്ലാവരും സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറായി.
എതിര് നില്‍ക്കുന്നവരോട് സംസാരിച്ച് സ്ഥലം ലഭ്യമാക്കണമെന്ന് കുഴൂര്‍ ഗ്രാമപഞ്ചായത്തധികൃതരോട് പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ അവശ്യപ്പെട്ടെങ്കിലും യാതൊരു നീക്കവും ഗ്രാമപഞ്ചായത്തധികൃതര്‍ നടത്തിയില്ല.
തിരികെ ഒരു ഫോണ്‍കോള്‍ പോലുമുണ്ടായില്ലെന്നാണ് പൊതുമരാമത്ത് വകുപ്പധികൃതര്‍ പറയുന്നത്. തുടര്‍ന്നാണ് റോഡില്‍ പരമാവധി ഭാഗത്ത് ടാറിങ് നടത്തിയത്.
റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തപ്പോള്‍ തുടങ്ങിയതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്. വലിയപറമ്പ് ജങ്ഷനില്‍ നിന്നും ഇറക്കമിറങ്ങി വരുമ്പോള്‍ ശരാശരി 12 മീറ്റര്‍ വരെ വീതിയുണ്ട്. എന്നാലീ ഭാഗത്ത് അഞ്ചര മീറ്ററോളം മാത്രമാണ് വീതിയുള്ളത്.
മാളയില്‍ നിന്നും ആലുവ, എറണാകുളം, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഏറ്റവും എളുപ്പ വഴിയാണിത്. എങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ കാരണം വേറെ വഴിയിലൂടെ പോകുകയാണ് പല വാഹനങ്ങളും. വലിയൊരു അപകടത്തിനായി കാത്ത് നില്‍ക്കാതെ റോഡിന്റെ വീതി വര്‍ധിപ്പിച്ചും വളവ് ഒഴിവാക്കിയും അപകട ഭീഷണി ഒഴിവാക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം. എം.എല്‍.എയും മറ്റും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ആവശ്യമുയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago