ഹാര്‍ദിക് പട്ടേലിന് ജാമ്യം
അഹമദാബാദ്: രാജ്യദ്രോഹ കുറ്റമാരോപിച്ച് ജയിലില്‍ കഴിയുന്ന സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന് ജാമ്യം. ആറുമാസത്തേക്ക് ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചത്. ഗുജറാത്ത് ഹൈക്കോടതിയാണ് പട്ടേലിന് ജാമ്യം നല്‍കിയത്. എന്നാല്‍ ഒരുകേസില്‍ കൂടി ജാമ്യം ലഭിച്ചാലേ ഹാര്‍ദികിന് പുറത്തിറങ്ങാന്‍ കഴിയൂ.
കഴിഞ്ഞ ഒന്‍പത് മാസത്തോളമായി ജയിലില്‍ കഴിയുകയാണ് ഇദ്ദേഹം. പട്ടേല്‍ സമുദായത്തിന് ഒ.ബി.സി സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഹാര്‍ദിക് പ്രക്ഷോഭം നയിച്ചത്. പ്രക്ഷോഭം പലതവണ അക്രമാസക്തമായിരുന്നു. കോടതി ഉത്തരവ് ലംഘിച്ച് സംവരണം ലഭിക്കുന്നതിനായി ഏകതാ യാത്ര നടത്താനുള്ള ശ്രമത്തിനിടെയാണ് ഹാര്‍ദിക് അറസ്റ്റിലായത്.
പട്ടേലുമാരുടെ സംവരണത്തിനുവേണ്ടി ആത്മഹത്യ ചെയ്യുകയല്ല വേണ്ടതെന്നും പൊലിസുകാരെ കൊല്ലുകയാണ് ചെയ്യേണ്ടതെന്നും ഇയാള്‍ പ്രംസഗിച്ചിരുന്നു. തുടര്‍ന്നാണ് ഹാര്‍ദികിനെ ആദ്യം പൊലിസ് അറസ്റ്റു ചെയ്തത്. പിന്നീട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതായി ആരോപിച്ച് രാജ്യദ്രോഹക്കുറ്റവും ചുമത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."