മാധ്യമപ്രവര്‍ത്തകരുടെ ഫുട്ബോള്‍ മത്സരം
തൃശൂര്‍: ലോകകപ്പ് ഫുട്ബോള്‍ മത്സരത്തോടനുബന്ധിച്ച് തൃശൂര്‍ പ്രസ്ക്ലബും എഫ്.സി.കേരളയും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ സ്ഥാപനങ്ങള്‍ക്കായുള്ള 'ഫുട്സാല്‍ ' ടൂര്‍ണമെന്റില്‍ 'ദേശാഭിമാനി' ചാമ്പ്യന്മാരായി.
തൃശൂര്‍ വി.കെ.എന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ദേശാഭിമാനി 3-1 ന് 'മാധ്യമ'ത്തെയാണ് പരാജയപ്പെടുത്തിയത്. വിവിധ മാധ്യമസ്ഥാപനങ്ങളുടെ 14 ടീമുകളാണ് മാറ്റുരച്ചത്.
ടൂര്‍ണമെന്റ് തൃശൂര്‍ സിറ്റി പൊലിസ് കമിഷണര്‍ യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. ഐ.എം.വിജയന് മുഖ്യാതിഥിയായി.
സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി സുരേഷ്, എഫ്.സി കേരള മാനേജര്‍ നവാസ് സംസാരിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് കെ. പ്രഭാത് അധ്യക്ഷനായി. ഇന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, കോര്പറേഷന് കൗണ്‍സിലര്‍മാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പൊലിസ്, ലയണ്‍സ് ക്ലബ്, ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവരുടെ ടീമുകള്‍ തമ്മിലെ മത്സരങ്ങള്‍ അരങ്ങേറും.
വൈകീട്ട് നാലിന് സമാപന സമ്മേളനത്തില്‍ മേയര്‍ അജിത ജയരാജന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സി.വി.പാപ്പച്ചന് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."