HOME
DETAILS

മരണശയ്യയില്‍ മണലിപ്പുഴ: സംരക്ഷണ പദ്ധതികള്‍ അവതാളത്തില്‍

  
backup
June 20 2018 | 04:06 AM

%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%b6%e0%b4%af%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4

 

പുതുക്കാട് : മണലിപ്പുഴ സംരക്ഷിക്കാനായി പുഴയോരത്ത് മുളങ്കാടുകള്‍ വച്ചുപിടിപ്പിച്ച പദ്ധതി, ഹരിത കേരളം പദ്ധതി, എന്നീ പത്ത് വര്‍ഷത്തിനുള്ളില്‍ പുഴയെ സംരക്ഷിക്കാന്‍ സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും ഒത്തൊരുമിച്ചു നടത്തിയ രണ്ട് പദ്ധതികളും പാതിവഴിയില്‍ മുടങ്ങി.
ലക്ഷങ്ങള്‍ ചിലവഴിച്ച് നടത്തിയ പദ്ധതികള്‍ക്ക് ദീര്‍ഘവീക്ഷണമില്ലാതിരുന്നതോടെ മണലിപുഴ ഇപ്പോഴും മലിനമായി തന്നെ ഒഴുകികൊണ്ടിരിക്കുന്നു .
2007- 2008 കാലത്തായിരുന്നു ആദ്യവട്ട പുഴ സംരക്ഷണം. മണലിപ്പുഴയോര സംരക്ഷണത്തിന് വ്യാപകമായി മുള വച്ചുപിടിപ്പിക്കുന്നതായിരുന്നു പദ്ധതി.
ജില്ലാ പഞ്ചായത്തും മണ്ണ് സംരക്ഷണ വകുപ്പും ചേര്‍ന്ന് നടപ്പാക്കിയ പരിപാടി ഉദ്ഘാടനവും മുളനടലും കഴിഞ്ഞപ്പോള്‍ പദ്ധതി നിശ്ചലമായി.
മുളതൈകള്‍ സ്വാഭാവികമായി വളര്‍ന്നവ വളര്‍ന്നു. പുഴയെടുത്തും മണ്ണിടിഞ്ഞും ഭൂരിഭാഗം തൈകളും നശിച്ചു. മണലിപ്പുഴ നവീകരണത്തോടെ ഹരിത കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തിയപ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു. മരണശയ്യയിലായിരുന്ന പുഴ പദ്ധതിയിലൂടെ കരകയറുമെന്നുതന്നെ നാട്ടുകാര്‍ വിശ്വസിച്ചു.നെന്മണിക്കര പഞ്ചായത്തിന്റെ പ്രത്യേക താല്‍പര്യത്തിലായിരുന്നു പദ്ധതിക്ക് മണലിയില്‍ തുടക്കം കുറിച്ചത്. എന്നാല്‍ ദേശീയപാതയിലെ മണലി പാലം മുതല്‍ ഓടന്‍ചിറ ഷട്ടര്‍ വരെ ഒരു കിലോ മിറ്റര്‍ വരുന്ന ഭാഗത്തെ ചണ്ടിയും പായലും നീക്കിയതോടെ പുഴ നവീകരണം അവസാനിച്ചു. പുഴയില്‍ അടിഞ്ഞുകിടന്ന മണ്‍കൂനകളും ചെളിയും ഇതുവരെ നീക്കം ചെയ്തില്ല. ദേശീയപാത നിര്‍മാണത്തിന്റെ അവശിഷ്ടങ്ങളും ചളിയും പുഴയുടെ വശങ്ങളിലേക്ക് മാറ്റുക മാത്രമാണ് അന്ന് ചെയ്തത്.
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പുഴയില്‍ കുളവാഴയും പായലും വളര്‍ന്നു, പുഴ വെറും അഴുക്കുചാലായി. ദേശീയപാതയോരത്തെ പാടങ്ങളില്‍ തള്ളുന്ന മാംസാവശിഷ്ടങ്ങളും ശുചിമുറി മാലിന്യവും ഒഴുകിയെത്തുന്നത് പുഴയിലേക്കാണ്.
പാതയോരത്തെ വര്‍ക്ക്‌ഷോപ്പ് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതും മണലി പുഴയില്‍തന്നെ.
മാലിന്യം പുറത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങള്‍ക്ക് പല തവണ അധികൃതര്‍ താക്കീത് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ എടുക്കാതിരുന്നത് പുഴയെ നാശത്തിന്റെ വക്കിലെത്തിച്ചു.
തൃക്കൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'മണലിക്കൊരു തണല്‍' എന്ന പേരില്‍ ഇപ്പോള്‍ സി.പി.എം നേരിട്ട് സംരക്ഷണ യജ്ഞം സംഘടിപ്പിക്കുന്നത്. ഏരിയയിലെ എട്ടു മേഖലകളുടെ കീഴിലാണ് പരിപാടി നടത്തുന്നത്. പുത്തൂര്‍ മുതല്‍ പാലക്കടവുവരെ എട്ടിടങ്ങളിലായി 35,000 വൃക്ഷ തൈകള്‍ നടും.
തൈകളുടെ സംരക്ഷണവും പരിപാലനവും അതാതു മേഖലയില്‍ പാര്‍ട്ടിയുടെ മേല്‍നോട്ടത്തില്‍ നടത്തും. തുടര്‍ പ്രവര്‍ത്തനമായിട്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
ഇന്ന് രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. സി.പി.എം പുഴ സംരക്ഷണവുമായി മുന്നോട്ട് പോകുമ്പോഴും മറുവശത്ത് പ്രതിഷേധങ്ങള്‍ക്കും മൂര്‍ച്ചയേറുകയാണ്.
വര്‍ഷങ്ങളായി നെന്‍മണിക്കര പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിക്ക് പുഴ സംരക്ഷണ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ലെന്ന ആരോപണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്.
പുഴയിലേക്കുള്ള മാലിന്യത്തിന്റെ ഒഴുക്കിന് തടയിടാന്‍ കഴിയാത്തിടത്തോളംകാലം പുഴ സംരക്ഷണമെന്ന് പറഞ്ഞ് നടത്തുന്ന പദ്ധതികള്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനാണെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago