HOME
DETAILS
MAL
അതിര്‍ത്തി കടന്നൊരു വിവാഹം
backup
March 03 2019 | 20:03 PM
ബാര്‍മര്‍: ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യാ-പാക് ബന്ധം വഷളായെങ്കിലും തന്റെ ജീവിതത്തിലെ നിര്‍ണായകമായ ആ ദിനത്തിനായി കാത്തിരിക്കുകയാണ് മഹേന്ദ്ര സിങ് എന്ന യുവാവ്. പാക് വംശജയായ പെണ്‍കുട്ടിയെയാണ് മഹേന്ദ്ര സിങ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ അതിര്‍ത്തി ജില്ലയായ ബാര്‍മെറിലെ ഖെജാദ് കാ പാര് ഗ്രാമവാസിയായ മഹേന്ദ്ര സിങ് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലേ അമര്‍കോട്ട് ജില്ലയിലെ സിനോയ് ഗ്രാമവാസിയായ ഛാഗന്‍ കന്വറിനെയാണ് താലികെട്ടുന്നത്. ഈ മാസം എട്ടിന് യുവാവ് താര് എക്സ്പ്രസ് ട്രെയിനില്‍ വധുവിന്റെ വീട്ടിലേക്ക് പോകും. എന്നാല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബന്ധുക്കള്‍ യാത്ര റദ്ദാക്കിയിരിക്കുകയാണ്. എങ്കിലും വിവാഹം നടക്കുമെന്നുതന്നെയാണ് യുവാവും ബന്ധുക്കളും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."