വൈദ്യുതി ബോര്‍ഡിന്റെ താരിഫ് വര്‍ധന; സ്വജല്‍ധാര സൊസൈറ്റികള്‍ പ്രതിസന്ധിയില്‍
കൊല്ലം: വൈദ്യുതിബോര്‍ഡിന്റെ പുതിയ താരിഫ് വര്‍ധന സ്വജല്‍ധാര സൊസൈറ്റികള്‍ക്ക് കനത്ത പ്രഹരമായി. യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് 'സ്വജല്‍ധാര' സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കിയത്. കുടിവെള്ളം പമ്പുചെയ്യുന്ന മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള താരിഫാണ് കൂട്ടിയത്.
യൂനിറ്റിന് ഒന്നര രൂപയ്ക്കു പകരം ഇനിമുതല്‍ 2.80 രൂപ അടയ്ക്കണമെന്നാണ് അറിയിപ്പ്. തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ യു.ഡി.എഫ് ഭരണകാലത്ത് വൈദ്യുതിബോര്‍ഡ് തീരുമാനിച്ചിരുന്നെങ്കിലും വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ചാര്‍ജ് വര്‍ധന ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ 2013 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ തുക അടയ്ക്കണമെന്നാവശ്യപ്പെട്ടു പ്രാദേശിക കുടിവെള്ള യൂനിറ്റുകള്‍ക്ക് നോട്ടിസ് അയയ്ക്കുകയാണിപ്പോള്‍.
കുടിശികയും പിഴപ്പലിശയും അടയ്ക്കാന്‍ തയാറായില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവില്‍ നാട്ടുകാര്‍ പിരിവെടുത്താണ് ഇവിടുത്തെ ദൈനംദിന ചെലവുകള്‍ നിര്‍വഹിക്കുന്നത്.
200 മുതല്‍ 400 രൂപവരെ പ്രതിമാസം പിരിവെടുത്താണ് യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. സാങ്കേതിക തടസങ്ങളും പ്രവര്‍ത്തന വൈകല്യവും കാരണം പല സൊസൈറ്റികളും ഇപ്പോള്‍ കടത്തിലാണ്.
ചില യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. ഇത്തരത്തില്‍ പ്രതിസന്ധി നേരിടുമ്പോഴാണ് ബോര്‍ഡിന്റെ പുതിയ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."