സദാചാര ഗുണ്ടായിസത്തിനിരയായ യുവാവ് മരിച്ച നിലയില്‍
കൊല്ലം: ഒരിടവേളക്ക്ശേഷം വീണ്ടും സദാചാര ഗുണ്ടായിസം. റെയില്‍വേ ട്രാക്കില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് മരിച്ച നിലയില്‍. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് ദിവസമായി ശ്രീജിത്തിനെ കാണാനില്ലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ശ്രീജിത്തിന്റെ മൃതദേഹം ഏഴുകോണിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ ഇയാളെയും ഒരു യുവതിയെയും വീട്ടില്‍ നിന്ന് നാട്ടുകാര്‍ സാദാചാര പൊലിസ് ചമഞ്ഞ് പിടികൂടിയിരുന്നു. തുടര്‍ന്ന് പൊലിസെത്തി യുവതിയെ പറഞ്ഞയച്ചു. എന്നാല്‍ നാട്ടുകാരുടെ പരാതിയില്‍ ശ്രീജിത്തിനോട് സ്റ്റേഷനില്‍ ഹാജരാവാന്‍ പറഞ്ഞിരുന്നു. ശ്രീജിത്ത് പിന്നീട് സ്റ്റേഷനില്‍ ഹാജരായിരുന്നു. എന്നാല്‍ പിന്നീട് ശ്രീജിത്തിനെ കാണാതാവുകയായിരുന്നു. കാണാതായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."