ബഹ്‌റൈനില്‍ വ്യാഴാഴ്ച തുറക്കുന്ന കടകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങ ളായി
മനാമ: ബഹ്‌റൈനില്‍ രണ്ടാഴ്ചക്ക് ശേഷം ഇന്ന് തുറക്കുന്ന കടകള്‍ക്ക് അധികൃതര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് (മെയ് 7, വ്യാഴാഴ്ച) രാത്രി 7.മണി മുതലാണ് തുറന്നുപ്രവര്‍ത്തിക്കുക.
ഈ സാഹചര്യത്തില്‍ ബഹ്‌റൈനില്‍ കോവിഡ് പ്രതിരോധ നടപടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ടാസ്‌ക് ഫോഴ്‌സാണ് കടകള്‍ തുറക്കുന്നവര്‍ക്കുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
ഇതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് നേരിട്ട് സേവനങ്ങള്‍ നല്‍കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ക്കെല്ലാം മെയ് 7ന് വൈകിട്ട് 7 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ നിര്‍ബന്ധമായും പാലിക്കണം.
പ്രധാന മുന്‍കരുതല്‍ ഇവയാണ്
>ജീവനക്കാരും ഉപഭോക്താക്കളും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം.
>സാമൂഹിക അകലം പാലിക്കുകയും തിരക്കൊഴിവാക്കുകയും വേണം.
>സ്ഥാപനങ്ങള്‍ സ്ഥിരമായി അണുവിമുക്തമാക്കണം.
>പ്രവേശന കവാടത്തില്‍ ക്യൂ പാലിക്കുന്നതിനുള്ള അടയാളങ്ങള്‍ രേഖെപ്പടുത്തണം
അതേ സമയം രാജ്യത്ത് സലൂണുകള്‍, സിനിമാ തിയേറ്ററുകള്‍, നീന്തല്‍ക്കുളം തുടങ്ങിയവയും മറ്റു വിനോദ കേന്ദ്രങ്ങളും തുടര്‍ന്നും അടച്ചിടും. സ്‌പോര്‍ട്‌സ് സെന്ററുകള്‍, ജിംനേഷ്യങ്ങള്‍, ഫിറ്റ്‌നസ് സെന്ററുകള്‍, റസ്റ്റോറന്റുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, മറ്റ് ഭക്ഷണ വില്‍പന കേന്ദ്രങ്ങള്‍, ശീശ കഫേകള്‍, എന്നിവിടങ്ങളില്‍ ഭക്ഷണം തുടര്‍ന്നും ടേക് എവേ, ഡെലിവറി എന്നിവ മാത്രമായിരിക്കും. സ്വകാര്യ ക്ലിനിക്കുകളില്‍ അത്യാവശ്യമല്ലാത്ത മെഡിക്കല്‍ സേവനങ്ങള്‍ ഉണ്ടാകില്ല, ഗ്രോസറി സ്റ്റോറുകളില്‍ ആദ്യ ഒരു മണിക്കൂറില്‍ സേവനം പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കുമായിരിക്കും
കൂടാതെ പൊതു സ്ഥലങ്ങളില്‍ അഞ്ച് പേരിലധികം ഒത്തുചേരാന്‍ പാടില്ലെന്നതും പൊതു സ്ഥലങ്ങളില്‍ എല്ലാവരും മാസ്‌ക്ക് ധരിക്കണമെന്ന നിര്‍ദേശങ്ങളും കര്‍ശനമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."