HOME
DETAILS

പ്രവാസി മടക്കം: ജിദ്ദ-കോഴിക്കോട് വിമാനം വേണമെന്ന ആവശ്യം ശക്തം

  
backup
May 06 2020 | 19:05 PM

urgent-required-jiddah-karippoor-sector-flight-0001

       റിയാദ്: പ്രവാസികളുടെ ശക്തമായ പ്രതിഷേധങ്ങൾക്കും സംസ്ഥാന സർക്കാരിന്റെയും ജനപ്രതിനിധികളുടെയും സമ്മർദ്ദങ്ങൾക്കുമൊടുവിൽ  പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോവാൻ വേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വിമാന ഷെഡ്യൂളിൽ ജിദ്ദ - കോഴിക്കോട് സെക്ടർ ഇല്ലാത്തതിൽ പ്രവാസികൾക്കിടയിൽ പ്രതിഷേധം ശക്തം. സഊദിയിലെ പ്രമുഖ വാണിജ്യ വ്യാപാര കേന്ദ്രവും മക്ക-മദീന ഹറമുകളുടെ കവാടവുമായ ജിദ്ദയിൽ മലബാറിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികളാണുള്ളത്. ഇവരിൽ വലിയൊരു വിഭാഗത്തിനും ജോലിയില്ലാത്തതിനാൽ നാട്ടിലേക്കു പോവാൻ ആഗ്രഹിക്കുന്നവരാണ്.

      നോർക്കയുടെയും  ഇന്ത്യൻ എംബസ്സിയുടെയും ലിങ്കുകളിൽ രജിസ്റ്റർ ചെയ്ത് വിമാനത്തിന്റെ വരവും കാത്തിരിക്കുന്നവരാണ് ഇവർ. എന്നാൽ ജിദ്ദയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ വിമാനം മെയ് പതിമൂന്നിന് കൊച്ചിയിലേക്കാണ് പറക്കുന്നത്. കൂടുതൽ യാത്രക്കാർ ഉള്ള കോഴിക്കോട്ടേക്ക്  വിമാനം എന്നാണെന്ന് ഇത് വരെ വിവരമില്ല. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് സഊദി സർക്കാർ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിരോധം ഏർപ്പെടുത്തിയത്. ഇക്കാരണത്താൽ  നാട്ടിൽ പോവാൻ വേണ്ടി ടിക്കറ്റ് എടുത്തവരുൾപ്പെടെയുള്ളവരുടെ യാത്ര മുടങ്ങുകയായിരുന്നു.

       പുതിയ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ടവരും ജോലിയില്ലാത്തതിനാൽ സ്ഥാപനങ്ങൾ ദീർഘകാല  അവധി നൽകിയവരും നാട്ടിലേക്ക് മടങ്ങാനുള്ള നാളുകൾ എണ്ണിക്കഴിയുകയാണ്. വരുമാനമില്ലാത്തതിനാൽ പലരും നിത്യജീവിതത്തിന് പോലും വകയില്ലാത്ത അവസ്ഥയിലാണ്. അതിനാൽ, എത്രയും വേഗം നാട്ടിൽ എത്തണമെന്നാണ് പ്രവാസികൾ ഇപ്പോൾ ആഗ്രഹിക്കുന്നത്. ജിദ്ദയിൽ ജോലി ചെയ്യുന്ന പ്രവാസികളിലധികവും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലക്കാരാണ്. ജിദ്ദക്ക് പുറമെ മക്ക, മദീന, തായിഫ്, യാമ്പു തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ജിദ്ദ വിമാനത്താവളം വഴി നാട്ടിലേക്കു പോകുന്നവരാണ്. കൂടുതൽ യാത്രക്കാർ ഉണ്ടായിട്ടും ജിദ്ദയിൽ നിന്നും മലബാർ മേഖലയിലേക്ക് വിമാന സർവീസ് ഇല്ലാത്തതിന്റെ കാരണം കരിപ്പൂർ വിമാനത്താവള വിരുദ്ധ ലോബിയാണെന്നാണ് പ്രവാസികൾ സംശയിക്കുന്നത്. വർഷങ്ങൾ നീണ്ട സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഒടുവിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ജിദ്ദ - കോഴിക്കോട് എയർ ഇന്ത്യയുടെ ജംബോ സർവീസ് ആരംഭിച്ചത്. 

      മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നവർ അടക്കം നിരവധി പ്രവാസികൾ ജിദ്ദയിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്.  ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് ഉടനെ വിമാന സർവീസ് നടത്താൻ മലബാറിലെ ജനപ്രതിനിധികൾ ബന്ധപ്പെട്ട അധികാരികളിൽ സമ്മർദം ചെലുത്തണമെന്നാണ്  പ്രവാസികൾ ആവശ്യപ്പെടുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  31 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  5 hours ago