HOME
DETAILS

തെക്കേപ്പുറത്തെ സാംസ്‌കാരിക വിളഭൂമിയാക്കിയ ഷിയാലിക്കോയ

  
backup
April 08 2017 | 22:04 PM

%e0%b4%a4%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95

കോഴിക്കോട് തെക്കേപ്പുറത്തെ സിയസ്‌കൊയുടെ പിറവിക്കു പ്രേരകമായ സവിശേഷസംഭവങ്ങള്‍ അതിന്റെ സ്ഥാപകസെക്രട്ടറിയായ പി.എം ഷിയാലിക്കോയയുടെ വിയോഗത്തോടെ ചരിത്രത്തിന്റെ ഭാഗമായി. വന്‍കര കവിഞ്ഞു പടര്‍ന്ന പ്രഖ്യാതി സിയസ്‌കൊയ്ക്ക് കൈവരുത്തിയ ഷിയാലിക്കോയ മൂന്നു തലമുറകളുടെ വൈവിധ്യപൂര്‍ണമായ അനുഭവസമ്പത്തുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. 

അമ്പതുകളുടെ അവസാനം ആലപ്പുഴ ലജ്‌നത്ത് നഗറില്‍ നടന്ന സംസ്ഥാന എം.എസ്.എഫ് സമ്മേളനം തൊട്ടാണു മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥിയായ ഷിയാലിക്കോയയും ഞാനുമായുള്ള പരിചയം ആരംഭിക്കുന്നത്. സംഘടന സംസ്ഥാനതലത്തില്‍ നടത്തിയ പ്രബന്ധമത്സരത്തില്‍ ഇംഗ്ലീഷ് വിഭാഗത്തിലെ ഒന്നാംസമ്മാനം ഷിയാലിക്കോയക്കും മലയാളംവിഭാഗത്തിലെ ഒന്നാം സമ്മാനം തലശ്ശേരി മുബാറക് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ എനിക്കുമായിരുന്നു.
എഴുത്തും വായനയും മാസികാപ്രസിദ്ധീകരണവും ഗ്രന്ഥശേഖരണവും പൊതുപ്രവര്‍ത്തനവും അദ്ദേഹം കോഴിക്കോട്ട് തുടരുമ്പോഴൊക്കെ കോയമാര്‍ക്ക് ഏറെ സ്വാധീനമുള്ള സമ്പന്നമായ ഒരു വലിയ നഗരത്തില്‍ വിപ്ലവമനസ്സിന്റെ ആ ഉടമ ധീരവും സാഹസികവുമായ യത്‌നങ്ങളില്‍ എന്നെയും പങ്കാളിയാക്കി. ഷിയാലിക്കോയയുടെ ജീവിതസരണിയില്‍ ഗരുവായൂരപ്പന്‍ കോളജിന്റെ സ്ഥാനം സുപ്രധാനമാണ്.
സമ്പന്ന യാഥാസ്ഥിതികരായവരില്‍ ഉന്നതമായ ആധുനിക വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഗുരുവായൂരപ്പന്‍ കോളജിലൂടെ അദ്ദേഹം സൃഷ്ടിച്ചു. തെക്കേപ്പുറത്തെ വിശിഷ്യാ കുറ്റിച്ചിറയിലെ ഊര്‍ജസ്വലരായ പ്രതിഭാശാലികളിലൊരാളായ ഷിയാലിക്കോയ കോയമാരുടെ ആത്മവീര്യമുയര്‍ത്തിക്കാട്ടാന്‍ പോന്ന തീവ്രസ്വഭാവിയായി.
ഇച്ഛാശക്തിയും ദീര്‍ഘദൃഷ്ടിയും ധൈര്യവും ആത്മധൈര്യവും സാഹസികതയുമാണ് ആ ജീവിതത്തിനു മാറ്റു കൂട്ടിയത്. ഈ സവിശേഷതകളില്‍ പലതും അദ്ദേഹം സ്വാംശീകരിച്ചത് കോഴിക്കോട്ടെ കോയമാരില്‍നിന്നാണ്.
കഠിനാധ്വാനത്തിന്റെ പാഠങ്ങളും അവരില്‍നിന്നുതന്നെയാണു പഠിച്ചത്. കുളത്തിന്റെ അകൃത്രിമത്വവും തറവാടുകളുടെ ശാലീനതയും സുല്‍ത്താന്‍ വീടിന്റെ പരിശുദ്ധിയും അദ്ദേഹം പരിരക്ഷിച്ചു. വിശുദ്ധിയോതുന്ന തെളിഞ്ഞ കാഴ്ചപ്പാടോടുകൂടിയായിരുന്നു ഷിയാലിക്കോയയുടെ സകലമാന പ്രവര്‍ത്തനങ്ങളും. സത്യസന്ധതയും ആദര്‍ശപരതയും ജനമനസ്സുകളില്‍ അദ്ദേഹത്തിന് ഉലയാത്ത പ്രതിഷ്ഠ നല്‍കി.
ഷിയാലിക്കോയ ഗ്രന്ഥവിജ്ഞാനത്തോടു കാണിച്ച താല്‍പര്യം അദമ്യമായ മതിപ്പുളവാക്കുന്നതായിരുന്നു. അദ്ദേഹം തീര്‍ത്തും ഒരു ബഹുമുഖ പ്രതിഭയായിരുന്നു. തന്റെ സഞ്ചാരപഥംപോലെ തന്നെ അദ്ദേഹത്തിന്റെ സുഹൃദ് വലയവും വലുതായിരുന്നു.
മധ്യപൗരസ്ത്യ രാജ്യങ്ങളിലെ സുഹൃത്തുക്കളുമായി നിത്യബന്ധം പുലര്‍ത്തിയിരുന്ന യാത്രകളിലേറെയും പൊതു പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സോദ്ദേശ്യ യാത്രകളായിരുന്നു. കാലത്തിന്റെ സഞ്ചലനത്തിനൊപ്പം സഞ്ചരിച്ചില്ലെങ്കില്‍ നാം പിന്‍തള്ളപ്പെട്ടു പോവുമെന്ന് അദ്ദേഹം അനുസ്മരിക്കാറുണ്ട്.
സിയസ്‌കൊ യത്തീംഖാനയും അവശരായ രോഗികള്‍ക്കുള്ള ചികിത്സയും സീനിയര്‍ സിറ്റിസന്‍സിന്റെ പ്രവര്‍ത്തനവും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും പരിശീലനകേന്ദ്രങ്ങളും ലൈബ്രറിയും വായനശാലയും ചര്‍ച്ചായോഗങ്ങളും സൗഹൃദസമ്മേളനങ്ങളും നടക്കുമ്പോള്‍ കാലത്തിന് മുമ്പേ നടന്ന ഷിയാലിക്കോയ തെക്കേപ്പുറത്തെ സാംസ്‌കാരിക വിളഭൂമിയാക്കി എന്ന് നിസ്സംശയം പറയാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  8 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  29 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  38 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  43 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago