നൂതന പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം
കോഴിക്കോട്: വാര്‍ഷിക പദ്ധതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള നൂതന പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാതല വിദഗ്ധ സമിതിയുടെ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 41 പ്രൊജക്ടുകളാണ് സമിതി അവലോകനം ചെയ്തത്. ഇതില്‍ 15 പ്രൊജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ചു. ബാക്കിയുള്ളവ ന്യൂനതകള്‍ പരിഹരിച്ച് അംഗീകാരത്തിനായി വീണ്ടും സമര്‍പ്പിക്കണമെന്ന് തദ്ദേശസ്വയംഭരണ മേധാവികള്‍ക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.
കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ എജ്യുകെയര്‍ പദ്ധതി, ജില്ലാ കയാക്കിങ് മത്സരം, ജീവതാളം, ഗ്രീന്‍ ക്ലീന്‍ കോഴിക്കോട്, താമരശ്ശേരി ചുരത്തില്‍ സോളാര്‍ ലൈറ്റ് സ്ഥാപിക്കല്‍, അഴിയൂര്‍, നാദാപുരം പഞ്ചായത്തുകളില്‍ സ്‌കൂളുകളില്‍ ഔഷധത്തോട്ടം, കട്ടിപ്പാറ, പനങ്ങാട് പഞ്ചായത്തുകളില്‍ വന്യമൃഗങ്ങളെ തടയുന്നതിന് ഫെന്‍സിങ്, കോട്ടൂര്‍ പഞ്ചായത്തില്‍ സുരക്ഷിത പാലുല്‍പാദനം, ഉണ്ണികുളം പഞ്ചായത്തില്‍ സിമന്റുകട്ട നിര്‍മാണം, അഴിയൂര്‍ പഞ്ചായത്തില്‍ കുട്ടികളുടെ സമഗ്രവികസന പദ്ധതി, മാനവവികസന റിപ്പോര്‍ട്ട് തയാറാക്കല്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ മാലിന്യസംസ്‌കരണം, കാരശ്ശേരി പഞ്ചായത്തില്‍ പട്ടിക ജാതിയിലുള്ളവര്‍ക്ക് പി.എസ്.സി കോച്ചിങ് എന്നീ ആശയങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
യോഗത്തില്‍ എ.ഡി.എം ടി. ജനില്‍ കുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല, റീജ്യനല്‍ ടൗണ്‍ പ്ലാനര്‍ കെ.എന്‍ അബ്ദുല്‍മാലിക്, ഡി.പി.സി സര്‍ക്കാര്‍ പ്രതിനിധി പ്രൊഫ.പി.പി അബ്ദുള്‍ ലത്തീഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."