HOME
DETAILS

മസൂദ് അസ്ഹര്‍ മരിച്ചോ? ഇല്ലെന്നു കുടുംബവും പാക് മാധ്യമങ്ങളും; ഉറപ്പില്ലെന്ന് ഇന്ത്യയും, സത്യാവസ്ഥ ഇതാണ്

  
backup
March 04 2019 | 05:03 AM

masood-azhar-death-what-is-reality
ന്യൂഡല്‍ഹി: മസൂദ് അസ്ഹര്‍ എന്ന ഇന്ത്യ വിട്ടുകിട്ടാനാഗ്രഹിക്കുന്ന ഭീകരനേതാവ് സത്യത്തില്‍ മരിച്ചിട്ടുണ്ടോ? ഇല്ലെന്നാണ് മസൂദിന്റെ കുടുംബവും പാക് മാധ്യമങ്ങളും പാക് സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചത്. ഇന്ത്യന്‍ അധികൃതരാവട്ടെ ഇക്കാര്യത്തില്‍ ഒരു ഉറപ്പും നല്‍കിയതുമില്ല. എന്നിരിക്കെ ആരാണ് മസൂദ് അസ്ഹറിനെ ആദ്യം 'മരിപ്പിച്ച'ത്.? 'വൃക്കസംബന്ധമായ അസുഖംമൂലം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മസൂദ് അസ്ഹര്‍ രോഗകാരണത്താല്‍ മരിച്ചു', 'പുല്‍വാമാ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാല്‍ ഇക്കാര്യം പാക് സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണ്' എന്നിങ്ങനെയായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. 'മരണം' ആദ്യം ട്വിറ്ററില്‍ ഇന്നലെ വൈകീട്ടോടെയാണ് മസൂദ് അസ്ഹര്‍ മരിച്ചെന്ന പ്രചാരണത്തിന് സാമൂഹികമാധ്യമങ്ങളില്‍ തുടക്കമായത്. #MasoodAzharDEAD എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ പ്രചരിച്ചതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹം ശക്തമായത്. ഒരുഘട്ടത്തില്‍ ഇന്നലെ വൈകുന്നേരമായപ്പോഴേക്കും ട്വിറ്ററിലെ ട്രെന്‍ഡിങ്ങും ഈ ഹാഷ്ടാഗായി. വൈകാതെ സംഘ്പരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ടൈംസ് നൗ, സീ ന്യൂസ്, ഇന്ത്യാ ടി.വി പോലുള്ള മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്തു. മസൂദ് അസ്ഹര്‍ മരിച്ചു എന്നു സംശയമില്ലാത്ത വിധത്തിലായിരുന്നു സീ ന്യൂസ് വാര്‍ത്ത നല്‍കികൊണ്ടിരുന്നത്. ഇതോടെ ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്, ന്യൂസ് 18 പോലുള്ള മാധ്യമങ്ങളില്‍ 'മസൂദ് അസ്ഹര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്' എന്ന വിധത്തില്‍ വാര്‍ത്ത വന്നുതുടങ്ങി. ഒപ്പം മലയാള മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു. മരണത്തില്‍ ഉറപ്പ് ലഭിക്കാതെ ഇന്ത്യ വാര്‍ത്ത പ്രചരിച്ചതോടെ മസൂദ് അസ്ഹര്‍ ശരിക്കും മരിച്ചോ എന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും സംശയിച്ചുതുടങ്ങി. സ്ഥിരീകരണത്തിനായി ഇന്ത്യയുടെ ഐ.ബി ശ്രമം നടത്തിയെങ്കിലും മരണം ഉറപ്പാവുന്ന വിധത്തിലുള്ള സൂചനകള്‍ ലഭിച്ചതുമില്ല. ഇതുസംബന്ധിച്ച് സൈനിക, പ്രതിരോധമന്ത്രാലയ വൃത്തങ്ങളോട് ദേശീയമാധ്യമങ്ങള്‍ ആരാഞ്ഞെങ്കിലും 'ഉറപ്പായിട്ടില്ല' എന്ന മറുപടിയാണ് ലഭിച്ചത്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയറിഞ്ഞ പാക് മാധ്യമങ്ങള്‍ മസൂദ് അസ്ഹറിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ട് മരണ വാര്‍ത്ത നിഷേധിക്കുകയും ചെയ്തു. പാകിസ്താന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യം നിഷേധിച്ചില്ലെങ്കിലും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അവിടത്തെ പ്രധാന മാധ്യമങ്ങളായ ജിയോ ടി.വിയും എക്‌സ്പ്രസ് ട്രിബൂണും മരണവാര്‍ത്ത തെറ്റ് എന്ന വിധത്തില്‍ വാര്‍ത്ത നല്‍കി. ജിയോ ടീവിയുമായുള്ള പരിപാടിക്കിടെയുള്ള ചോദ്യത്തിന്, അങ്ങിനെയൊരു വിവരം ലഭിച്ചിട്ടില്ലെന്നായിരുന്നു വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖിറേഷി പ്രതികരിച്ചത്. എന്നാല്‍, വിശ്വസ്തത ഏറെയുള്ള ഡോണ്‍ പത്രം ഇക്കാര്യം വാര്‍ത്തയാക്കിയതുമില്ല. മേഖലയില്‍ നിന്ന് വാര്‍ത്ത ലഭിക്കാന്‍ സംവിധാനമുള്ള അല്‍ജസീറയും ബി.ബി.സിയും റോയിട്ടേഴ്‌സും ഇത്തരം വാര്‍ത്തകളോടെ അകലംപാലിക്കുകയും ചെയ്തു. പാക് സര്‍ക്കാരിന്റെ ഔദ്യോഗികഭാഷ്യങ്ങളെ ചോദ്യംചെയ്യാറുള്ള ഐ.എസ്.ഐയുടെ 'ബാഡ് ബോയ്' ആയി അറിയപ്പെടുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഹാമിദ് മിര്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളെ രൂക്ഷമായി പരിഹസിച്ച് ട്വിറ്ററില്‍ കുറിപ്പും ഇട്ടു. പാക് കെണിയില്‍ മാധ്യമങ്ങള്‍ കുടുങ്ങി? മസൂദ് അസ്ഹര്‍ മരിച്ചെന്ന് പ്രചരിപ്പിച്ച് അദ്ദേഹത്തെ വിട്ടുകിട്ടാനുള്ള നീക്കത്തില്‍ നിന്ന് ഇന്ത്യയെ പിന്‍മാറ്റാനുള്ള പാക് ചാരസംഘടനയുടെ കെണിയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വീഴുകയായിരുന്നുവെന്ന റിപ്പോര്‍ട്ടും ഉണ്ട്. ജീവിച്ചിരിക്കുന്ന മസൂദ് അസ്ഹര്‍ മരിച്ചെന്ന് പ്രഖ്യാപിച്ചാല്‍ അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ആവശ്യത്തിനു പിന്നെ പ്രസക്തിയുണ്ടാവില്ല. അതിനാല്‍ പാക് കേന്ദ്രങ്ങളാണ് മരണം പ്രചരിപ്പിച്ചതിനു പിന്നിലെന്നു സൂചന ട്വിറ്ററില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ പങ്കുവയ്ക്കുകയും ചെയ്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago