സഊദിയിൽ ക്യാൻസർ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് നിര്യാതനായി
റിയാദ്: സഊദിയിൽ ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് നിര്യാതനായി. മുവാറ്റുപുഴ കണിച്ചാട്ടു ബിലാല്‍ (25) ആണ് കിംഗ് സല്മാന് ആശുപത്രിയില്‍ നിര്യാതനായത്. നേരത്തെ, ശഖ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി കഴിഞ്ഞ ദിവസം കിംഗ് സല്മാന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് ശഖ്റയില്‍ ജോലിക്കെത്തിയത്. മൂന്നാഴ്ച മുമ്പ് അവിടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സയിലായിരുന്നു.
പിന്നീട് സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മുനീബ് പാഴൂര്‍ എന്നിവര്‍ ഇടപെട്ട് വിദഗ്ധ ചികിത്സക്ക് റിയാദിലേക്ക് കൊണ്ടുവന്നു. രോഗം ഗുരുതരമായി തുടരുന്നതിനിടയിൽ വിദഗ്ദ ചികിത്സക്ക് നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യ മന്ത്രിക്കും ഇന്ത്യൻ എംബസിക്കും അപേക്ഷ നൽകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."