HOME
DETAILS
MAL
കോഴിക്കോട് ജില്ലയില്‍ ഉഷ്ണ തരംഗത്തിന് സാധ്യത; ജാഗ്രതാ പാലിക്കണമെന്ന് നിര്‍ദ്ദേശം
backup
March 04 2019 | 08:03 AM
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാതപമേല്‍ക്കാനും അതുവഴി ജീവഹാനി വരെ സംഭവിക്കാവുന്ന അവസ്ഥയാണ് ഉഷ്ണതരംഗം.
അതേ സമയം കണ്ണൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിക്കുന്നു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഞായറാഴ്ച 4.4 ഡിഗ്രിവരെ അധിക ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് 4, 5 തീയതികളില്‍ ഉഷ്ണതരംഗത്തിനുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."