സ്റ്റോക്‌ഹോം ട്രക്ക് ആക്രമണം: ഡ്രൈവര്‍ പിടിയില്‍
സ്റ്റോക്‌ഹോം: കടയിലേറ്റ് ട്രക്ക് ഓടിച്ചുകയറ്റി നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വീഡിഷ് പൊലിസ് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. 39കാരനായ ഉസ്‌ബെക് വംശജനാണ് പിടിയിലായത്.
തലസ്ഥാനനഗരമായ സ്റ്റോക്‌ഹോമിലെ ഏറ്റവും തിരക്കേറിയ സ്ട്രീറ്റിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് ജനക്കൂട്ടത്തിനിടയിലൂടെ കടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയത്. സംഭവത്തില്‍ 15 പേര്‍ക്കു പരുക്കേല്‍ക്കുകയുംചെയ്തിരുന്നു. വാഹനത്തില്‍നിന്ന് സ്‌ഫോടകശേഷിയുള്ളതുപോലെയുള്ള വസ്തു കണ്ടെത്തിയതായി നാഷനല്‍ പൊലിസ് കമ്മിഷണര്‍ ഡാന്‍ എലിയാസണ്‍ പറഞ്ഞു. എന്നാല്‍ ഇത് ബോംബാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പിടിയിലായ ആള്‍ക്കെതിരേ നേരത്തെ ഇന്റലിജന്‍സ് നിരീക്ഷണമുണ്ടായിരുന്നെങ്കിലും ഇയാള്‍ ഭീകരവാദ സംഘങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിച്ചതായി കണ്ടെത്തിയിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."