പിണറായി അഡ്വക്കറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകര പ്രസാദുമായും അഡ്വ. എം.കെ രാഘവനുമായും കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. രാവിലെ 10ന് എം.കെ രാഘവനാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ആദ്യമെത്തിയത്. ഏകദേശം അരമണിക്കൂറോളം അടച്ചിട്ട മുറിയില്‍ ഇരുവും തമ്മില്‍ സംസാരിച്ചു. ഇതിനുശേഷമാണ് അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് എത്തിയത്. ഏകദേശം 10 മിനിറ്റ് മാത്രമെ ഈ കൂടിക്കാഴ്ച നീണ്ടുനിന്നൊള്ളു.
തൃശൂര്‍ ജില്ലയില്‍ പൊതുപരിപാടികള്‍ പങ്കെടുക്കുന്നതിനായി പോകുന്ന വഴിയാണ് മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തിയത്. ലാവ്ലിന് കേസിന്റെ വാദം ഹൈക്കോടതിയില്‍ നടന്നുവരുന്ന സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നാണ് സുചന.
നിലവിലെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് എറണാകുളം ഗസ്റ്റ് ഹൗസിലും സമീപത്തും കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."