മെട്രോയിലെ സൗജന്യ യാത്രയില്‍ വലഞ്ഞത് ജീവനക്കാരും പൊലിസും
കൊച്ചി: മെട്രോയിലെ സൗജന്യ യാത്ര മുതലാക്കാന്‍ ആളുകള്‍ കൂട്ടമായി എത്തിയതോടെ വലഞ്ഞത് മെട്രോ ജീവനക്കാരും പൊലിസും. മെട്രോ അധികൃതര്‍ നല്കി കണക്കനുസരിച്ച് ഇന്നലെ രാത്രി ഏഴുമണിവരെ ഒരു ലക്ഷത്തിലധികം ആളുകളാണ് യാത്ര നടത്തിയത്. രാവിലെ ആറിന് ആദ്യ സര്‍വീസ് ആരംഭിച്ചപ്പോള്‍ തന്നെ യാത്രക്കാരുടെ എണ്ണത്തില്‍ പതിവിലും വര്‍ധനവുണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ജീവനക്കാരും പൊലിസും നന്നേ പാടുപെട്ടു. പതിനൊന്നു മണി കഴിഞ്ഞതോടെ നിയന്ത്രിക്കാനാകാത്തവിധം തിരക്കായിരുന്നു പ്രധാന സ്റ്റേഷനുകളില്‍. ഏറെ തിരക്കുണ്ടായ ഉച്ചയ്ക്കു ശേഷമുള്ള സമയത്ത് കോണ്‍കോഴ്സ് എരിയയിലേക്കുള്ള യാത്രക്കാരുടെ പ്രവേശനം പൊലിസും അധികൃതരും ചേര്‍ന്ന് നിയന്ത്രിക്കേണ്ടിവന്നു. ആളുകളുടെ തിരക്ക് വര്‍ധിച്ചതോടെ പതിവിലും ഇരട്ടി പോലിസുകാരെയാണ് ഇന്നലെ ഡ്യൂട്ടിക്ക് നിയോഗിച്ചത്.
സ്റ്റേഷനുകളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് ഒഴിവാക്കിയതും യാത്രക്കാരെ ആകര്‍ഷിച്ചു. കൂടാതെ ഇന്നലെ പെയ്ത ശക്തമായ മഴയും ആളുകളെ മെട്രോയിലേക്ക് ആകര്‍ഷിച്ചു. ആളുകള്‍ കൂടുതല്‍ എത്താന്‍ സാധ്യതയുണ്ടായിരുന്ന ആലുവ, ഇടപ്പളളി, മഹാരാജാസ് സ്റ്റേഷനുകളില്‍ ടിക്കറ്റുകള്‍ നേരത്തെ പ്രിന്റ് ചെയ്തതു കൊണ്ട് കൗണ്ടറില്‍ തിരക്ക് കുറയ്ക്കാന്‍ സാധിച്ചു. എങ്കിലും വൈകുന്നേരത്തോടെ ഇവിടെ ക്യൂ സ്റ്റേഷന് വെളിയിലേക്ക് വരെ നീണ്ടു. യാത്രക്കാര്‍ കൂട്ടത്തോടെ മെട്രോയില്‍ കയറാനെത്തിയതോടെ മെട്രോയുടെ പാര്‍ക്കിങ്ങ് എരിയ വാഹനങ്ങളാള് വീര്‍പ്പുമുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."