മലയാളത്തിന്റെ മണ്ണിലേക്ക് അവര്‍ പറന്നിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം
ദുബൈ: നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും ശേഷം ഗള്‍ഫില്‍ നിന്നു കേരളത്തിലേക്കുള്ള ആദ്യ യാത്രാ വിമാനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തില്‍
ഇറങ്ങും. രണ്ട് വിമാനങ്ങളാണ് ഇന്ന് കേരളത്തിലെത്തുന്നത്. ദുബൈ വിമാനത്താവളം വഴി നെടുമ്പാശ്ശേരിയിലേക്ക് തിരിക്കുന്ന ആദ്യ ഇരുനൂറു യാത്രക്കാരുടെയും റാപ്പിഡ് കോവിഡ് പരിശോധന പൂര്‍ത്തിയായിരുന്നു. ഇവരില്‍ ആര്‍ക്കുംകൊവിഡില്ലെന്നു വ്യക്തമായതോടെയാണ് യാത്ര ചെയ്യാന്‍ സുരക്ഷിതര്‍ എന്ന് സൂചിപ്പിക്കുന്ന സീല്‍ പതിപ്പിച്ച പാസ്പോര്‍ട്ടുകളുമായി ഇവര്‍ വിമാനത്തില്‍ കയറിയത്.
183 യാത്രക്കാരുമായാണ് കരിപ്പൂരിലേക്കുള്ള വിമാനം യാത്ര തിരിച്ചത്. ഇത് പതിനൊന്നുമണിയോടെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂര്‍ 73, പാലക്കാട് 13, മലപ്പുറം 23, കാസര്‍കോട് 1, ആലപ്പുഴ 15, കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്.
എത്തുന്നവരെ വിമാനത്താവളത്തിലെ പരിശോധനകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം അവരവരുടെ ജില്ലകളിലാകും ക്വാറന്റൈന്‍ ചെയ്യുക. ഇതിനായി പ്രത്യേക വാഹനങ്ങര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ ഇറങ്ങുന്നവരില്‍ ജില്ലയിലെ 25 പേരെയും കാസര്‍കോട് സ്വദേശിയെയും എറണാകുളത്ത് തന്നെ ക്വാറന്റൈന്‍ ചെയ്യും. എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ രോഗലക്ഷണമുണ്ടെന്ന് ബോധ്യപ്പെടുന്നവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും.
എയര്‍പോര്‍ട്ടുകളില്‍ ഇവരെ കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് വിവിധ കേന്ദ്രങ്ങളിലെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."