HOME
DETAILS
MAL
ചെന്നൈയില്‍ റോഡ് ഇടിഞ്ഞുതാണു; ഓടിക്കൊണ്ടിരുന്ന ബസും കാറും കുഴിയിലായി
backup
April 09 2017 | 13:04 PM
ചെന്നൈ: അണ്ണാ സാലൈ റോഡ് ഇടിഞ്ഞ് താണ് ഓടിക്കൊണ്ടിരുന്ന ബസും കാറും കുഴിയില്‍ വീണു. ജെമിനി ഫ്ളൈ ഓവറിനടുത്ത് ഇന്നുച്ചയോടെയായിരുന്നു അപകടം. യാത്രക്കാരെല്ലാം പരുക്കില്ലാതെ രക്ഷപ്പെട്ടു.
സമീപത്തു കൂടി മെട്രോയ്ക്കു വേണ്ടി ടണല്‍ നിര്‍മാണം നടക്കുകയാണ്. ഇതേത്തുടര്‍ന്നാണ് അപകടമെന്നാണ് കരുതുന്നത്. അപകടത്തെത്തുടര്‍ന്ന് മെട്രോ ടണല്‍ നിര്‍മാണ പ്രവര്‍ത്തി താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."