HOME
DETAILS
MAL
കാറിനുള്ളില്‍ ഒരാളെ പച്ചയ്ക്ക് കത്തിച്ചു; സംഭവം യോഗി ആദിത്യനാഥിന്റെ നാട്ടില്‍
backup
April 09 2017 | 13:04 PM
ഗോരഖ്പുര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാട്ടില്‍ അറുംകൊല. കാറിനുള്ളില്‍ ജീവനോടെ തീകൊളുത്തിയാണ് ഒരാളെ കൊന്നത്. കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തീ കൊളുത്തിയ അക്രമി രക്ഷപ്പെട്ടു.
യോഗിയുടെ സിറ്റിങ് മണ്ഡലമായ ഗോരഖ്പുറിലാണ് സംഭവം. ഇവിടെ ഷാന്വയിലെ തെനുവയില് ടോള്‍ പ്ലാസയ്ക്കു സമീപത്താണ് സംഭവം.
ഇരയുടെ കൈകളും കാലുകളും കയര്‍ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ഇതേ കാറില്‍ തന്നെയെത്തിയാളാണ് തീ കൊളുത്തിയതെന്നും സമീപവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."