പേരാമ്പ്രയില്‍ വ്യാപക അക്രമം; ബൈക്കുകള്‍ കത്തിച്ചു, ലീഗ് ഓഫിസിനു നേരെ ബോംബേറ്
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ വ്യാപക അക്രമം. ചേനോളിയാലും കക്കാടും ബൈക്കുകള്‍ കത്തിച്ചു. കക്കാട്ടെ മുസ് ലിം ലീഗ് ഓഫിസിനു നേരെ അക്രമി സംഘം ബോംബെറിഞ്ഞു. വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി. സംഭവത്തില്‍ പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് ആരോപണം.
ചേനോളി പളളി മുക്കിലെ വയലാളി മജീദിന്റെ കടയുടെ മുന്നില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്. നൊച്ചാട് പഞ്ചായത്ത് ലീഗ് കമ്മറ്റി സെക്രട്ടറി കുണ്ടുങ്ങല്‍ അഹമ്മദിന്റെ വീട് എറിഞ്ഞ് തകര്‍ത്ത ആക്രമികള്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്ക് തീവെച്ച് നശിപ്പിച്ചു. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.
യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹി മുനീര്‍ നൊച്ചാടിന്റെ വീടിന് നേരെയും ആ ക്രമണമുണ്ടായി. വീടിനകത്ത് അകപ്പെട്ട മുനീറിന്റെ സഹോദരിയെ പോലീസ് എത്തിയാണ് പുറത്തിറക്കിയത്.വയലാളി മജീദിന്റെ കട കയ്യേറുകയും മര്‍ദിക്കുകയും ചെയ്ത അക്രമികള്‍ ചികിത്സ തേടിയെത്തി താലുക്കാശുപത്രിയിലും അക്രമമഴിച്ചുവിട്ടു.
[caption id="attachment_292765" align="aligncenter" width="630"] കുണ്ടുങ്ങല്‍ അഹമ്മദിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയില്‍[/caption]പൊലി സമാധാനമാക്കിയിട്ടും ഒരു പറ്റം ആളുകള്‍ ആശുപത്രിയില്‍ തമ്പടിച്ചത് സംഘര്‍ഷത്തിന് കാരണമായി. ഇതിനിടെ സംഭവമറിഞ്ഞ് ആശുപത്രിയിലേക്ക് പുറപ്പെട്ട പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി.പി നാസറിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദിച്ചു. ക്രൂരമായി മര്‍ദനമേറ്റ നാസറിനെ മലബാര്‍ മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് ചേനോളിയിലെ കോഴിഫാമും കക്കാട് ലീഗ് ഓഫീസും ബോംബെറിഞ്ഞ് തകര്‍ക്കാന്‍ ശ്രമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."