പൂങ്കുളം കൊലപാതകം: പ്രതി പിടിയിലായതായി സൂചന
കോവളം: ,പൂങ്കുളം കോളിയൂരില്‍ ഗൃഹനാഥനെ തലക്കടിച്ച് കൊല്ലുകയും വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെന്നു സംശയിക്കുന്നയാള്‍ പിടിയിലായതായി സൂചന. പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയതായാണ് വിവരം. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുനന കോളിയൂര്‍ ചാനല്‍കര ചരുവിള പുതതന്‍വീട്ടില്‍ മര്യാദാസ് (45) ആണ് കൊല്ലപ്പെട്ടത്.ആക്രമണതതില്‍ ഗുരുതര പരുക്കേറ്റ ഇയാളുടെ ഭാര്യ ഷീജ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
കേസില്‍ സംഭവം നടന്ന് മണികൂറുകള്‍ക്ക് ഉള്ളില്‍ തന്നെ പ്രതിയെ വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം തിരുനല്‍വേലിയില്‍ നിന്ന് പിടികൂടിയതായാണ് സൂചന. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന് പറയുന്നു. തിരുനല്‍വേലി സ്വദേശി എന്ന് പരിചയപ്പെടുത്തിയ ഇയാളും കുടുംബവും കുറച്ച് മാസം മുന്‍പ് വരെ കൊല്ലപ്പെട്ട മര്യദാസന്റെ വീടിന് സമീപത്ത് വാടകയ്ക്കു താമസിച്ചിരുന്നുവത്രേ. പ്രതിയും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബമാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പല തവണ ഇയാളുടെ ഭാര്യ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് കുഞ്ഞുമായി മര്യദാസന്റെ വീട്ടില്‍ എത്തി അഭയം തേടിയിരുന്നതായും ശല്യം സഹിക്ക വയ്യാതെ മര്യദാസന്റെ സഹായത്തോടെ യുവതി കോവളം പൊലീസില്‍ പരാതി നല്‍കിയിരുന്നതായും പറയുന്നു. തുടര്‍ന്ന് മര്യദാസന്‍ തന്നെ ഇടപ്പെട്ട് യുവതിയെയും കുഞ്ഞിനേയും മുട്ടയ്ക്കാടുള്ള ഒരു സന്നദ്ധ കേന്ദ്രത്തില്‍ ആക്കിയതായും നാട്ടുകാര്‍ പറയുന്നു. ഇതാകാം പ്രതിക്ക് മര്യദാസന്നോടുള്ള വൈരാഗ്യത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ ലഹരി മരുന്നിന് അടിമയാണെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നും വിവരമുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പാറശാല, വട്ടപ്പാറ പ്രദേശങ്ങളില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളിയടക്കം അഞ്ചു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെയും ഡി.സി.പി ശിവവിക്രമിന്റെയും നേതൃത്വത്തില്‍ പൊലിസ് പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സിറ്റി പൊലീസ് കമ്മിഷണര്‍ കഴിഞ്ഞ ദിവസവും കൊലപാതകം നടന്ന വീട്ടില്‍ എത്തിയിരുന്നു. വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കൊല്ലപ്പെട്ട മര്യദാസന്റെ മക്കളെ കോവളം എം.എല്‍.എ എം. വിന്‍സെന്റ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."