രാഹുലിനെയും സോണിയയെയും വിമര്‍ശിക്കാന്‍ ഡിസ്‌ലെക്‌സിയ രോഗമുള്ളവരെ പരിഹസിച്ച് പ്രധാനമന്ത്രി; പ്രതിഷേധം വ്യാപകം
ന്യൂഡല്‍ഹി: ഡിസ്‌ലെക്‌സിയ രോഗമുള്ളവരെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പ്രതിഷേധം. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഭാഗമായി ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡെറാഡൂണിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയേയും മാതാവ് സോണിയ ഗാന്ധിയേയും വിമര്‍ശിക്കാന്‍ എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന ഡിസ്‌ലെക്‌സിയ രോഗമുള്ള കുട്ടികളെ പരിഹസിച്ചത്. ഒരു വിദ്യാര്‍ഥിനി തന്റെ പഠനത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയായിരുന്നു മോദിയുടെ പരാമര്‍ശം. 'ഡിസ്‌ലെക്‌സിയ ഉള്ള കുട്ടികള്‍ക്ക് എഴുതാനും പഠിക്കാനുമുള്ള വേഗത കുറവായിരിക്കും, എന്നാല്‍ അവര്‍ ഉയര്‍ന്ന ബുദ്ധിശക്തിയുള്ളവരും മികച്ച കഴിവുകളുള്ളവരുമാണ്. താരേ സമീന്‍ പര്‍ എന്ന സിനിമയിലെ പോലെ'. വിദ്യാര്‍ത്ഥിനി വിശദീകരിക്കുന്നതിനിടെ മോദി ഇടപെട്ടു. 40 മുതല്‍ 50 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ ആശയം ഉപകരിക്കുമോയെന്ന് ചോദിച്ചു. കുറച്ചു നേരം വിദ്യാര്‍ഥികള്‍ അമ്പരന്ന് നിന്നെങ്കിലും ഇത് കേട്ട് വിദ്യാര്‍ഥികളും ചിരിച്ചു. പിന്നീട് വിദ്യാര്‍ഥികള്‍ ചിരി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രധാനമന്ത്രി ചിരി തുടര്‍ന്നു. 40 മുതല്‍ 50 വയസ് വരെയുള്ള ആളുകള്‍ക്ക് ഉപകരിക്കുമെന്ന് പറഞ്ഞ വിദ്യാര്‍ഥിനിയോട് അങ്ങനെയാണെങ്കില്‍ അത്തരത്തിലുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് ഇത് വലിയ സന്തോഷം നല്‍കുമെന്ന് പറഞ്ഞ് വീണ്ടും പരിഹസിച്ച് പൊട്ടിച്ചിരിക്കുകയായിരുന്നു.
പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും പരിഹസിക്കുകയായിരുന്നുവെന്നാണ് വിമര്‍ശം. നാണംകെട്ട നടപടിയാണ് ഇതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ഇത് പ്രധാനമന്ത്രി പദവിയുടെ അന്തസിന് ചേര്‍ന്നതല്ല. ഇതാണോ നിങ്ങളുടെ സംസ്‌കാരമെന്നും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു. മോദിയെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ദാരാമയ്യ ട്വിറ്ററില്‍ കുറിച്ചു. രോഗം ബാധിച്ച കുട്ടികള്‍ പഠിക്കാന്‍ പതുക്കെയായിരിക്കാം എന്നാല്‍ താങ്കളെപ്പോലെ ഹൃദയശൂന്യരല്ലെന്നും സിദ്ധാരാമയ്യ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."