കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവച്ചു
ബംഗളൂരു: കര്‍ണാടകയിലെ വിമത കോണ്‍ഗ്രസ് എം.എല്‍.എ ഉമേഷ് ജാദവ് രാജിവച്ചു. രാജിക്കത്ത് സ്പീക്കര്‍ രമേഷ് കുമാറിനു കൈമാറി. പാര്‍ട്ടിയുടെ വിപ്പ് നിലനില്‍ക്കെ തന്നെ കോണ്‍ഗ്രസിന്റെ നിയമസഭാ പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് നടപടി നേരിടാനിരിക്കെയാണ് രാജി.
യോഗത്തില്‍ പങ്കെടുക്കാതിരുന്ന നാലു എം.എല്‍.എമാര്‍ക്കും പാര്‍ട്ടി കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ അവരെ അയോഗ്യരാക്കാനുള്ള നടപടികള്‍ തുടങ്ങാനിരിക്കെയാണ് രാജി പ്രഖ്യാപനം. മറ്റു മൂന്നു എം.എല്‍.എമാരും തങ്ങള്‍ പാര്‍ട്ടിക്കൊപ്പമാണെന്നു പ്രഖ്യാപിക്കുകയും ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സ്വാര്‍ഥ താല്പര്യത്തിനു വേണ്ടി ഉമേഷ് യാദവ് പാര്‍ട്ടിയെയും ജനങ്ങളെയും വഞ്ചിച്ചെന്ന് കര്‍ണാടക ഘടകം കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
അതേസമയം, ഉമേഷ് ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കല്‍ബുര്‍ഗി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നും സഹോദരന് രാമചന്ദ്ര ജാദവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."