കുട്ടികളോടുള്ള പെരുമാറ്റം: ബസ് ജീവനക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്
തിരുവനന്തപുരം: സ്കൂള്‍ കുട്ടികളെ ബസുകളില്‍ കയറ്റുന്നതും അവരോട് പെരുമാറുന്നതും സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന് നിര്‍ദേശിച്ചു.
ഗതാഗത കമ്മിഷണര്‍ തയാറാക്കുന്ന മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി ഉത്തരവ് നല്‍കണം. യാത്രായ്ക്കിടെ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണം. സ്കൂള്‍ സമയത്ത് ആര്.ടി.ഒമാരും ജോയിന്റ് ആര്.ടി.ഒമാരും പ്രത്യേക പരിശോധന സംഘങ്ങളെ നിയോഗിച്ച് നിരീക്ഷണം നടത്തണമെന്നും കമ്മിഷന് നിര്‍ദേശിച്ചു.
തൃശൂര്‍ അത്താണിയില്‍ ബസ് മുന്നോട്ടെടുക്കവെ, സ്കൂള്‍ കുട്ടി തെറിച്ചുവീണ സംഭവത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."