കോസ്റ്റയുടെ ഏക ഗോളില്‍ സ്‌പെയിനിന് ജയം
കസാന്‍: ഇറാനും സ്‌പെയിനും തമ്മില്‍ നടന്ന മത്സരത്തില്‍ കാളപ്പോരുകളുടെ നാടിന് വിജയം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ കണ്ടെത്തിയ ഡിയഗോ കോസ്റ്റയുടെ ഏക ഗോളിലാണ് സ്‌പെയിന്‍ വിജയിച്ചത്. ഇതോടെ കോസ്റ്റയുടെ ഗോള്‍ സമ്പാദ്യം മൂന്നായി.
ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം ഇറങ്ങിയ സ്‌പെയിന്‍ തുടക്കം മുതല്‍ തന്നെ ആക്രമണം പുറത്തെടുത്തു. നിരവധി തവണ ഇറാന്റെ ഗോള്‍ മുഖത്ത് ഭീഷണി വിതച്ചു.
തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഫലം കണ്ടു. ഇറാന്റെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി ഡിയഗോ കോസ്റ്റ സ്‌പെയിനിനായി 54ാം മിനുറ്റില്‍ ഗോള്‍ നേടി. 1-0
എന്നാല്‍, ആദ്യ പകുതി പോലെ മൈതാനത്ത് സ്‌പെയിന്‍ ആധിപത്യത്തില്‍ മുന്നിലെങ്കിലും ഇടവേളകളില്‍ സ്‌പെയിന്‍ മുഖത്ത് ആക്രമണം നടത്താന്‍ ഇറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 64ാം മിനുറ്റില്‍ ഇറാന് ആഹ്ലാദിക്കാന്‍ വക നല്‍കി ഗോള്‍ അടിച്ചെങ്കിലും വി.എ.ആര്‍ വഴി അത് ഗോളല്ലെന്ന് തെളിഞ്ഞു. പിന്നീട് ഇറാന്‍ പ്രത്യാക്രമണത്തിന് ശ്രമിച്ചെങ്കിലും ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ല.
വിജയത്തോടെ സ്‌പെയിന്‍ പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പാക്കിയിരിക്കുകയാണ്. സ്‌പെയിന് രണ്ടു മത്സരങ്ങളില്‍ നിന്നായി നാലു പോയിന്റുണ്ട്. ഇതേ ഗ്രൂപ്പില്‍ പോര്‍ച്ചുഗലിനും നാലു പോയിന്റുണ്ട്. അടുത്ത മത്സരത്തില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചാല്‍ ഇറാന് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിക്കാം.
Diego Costa's #WorldCup so far:#POR⚽️⚽️#IRN ⚽️#IRNESP pic.twitter.com/fX4EoWnc16
— FIFA World Cup ? (@FIFAWorldCup) June 20, 2018
54' ഡിയഗോ കോസ്റ്റ സ്‌പെയിനിനായി ഗോള്‍ നേടി.
For the first time since 1954, there's not been a single 0-0 draw in the opening 20 matches.
— FIFA World Cup ? (@FIFAWorldCup) June 20, 2018
Goals. #IRNESP pic.twitter.com/GV7d4YG3lk
സ്‌പെയിനും ഇറാനും തമ്മിലുള്ള മത്സരം ആദ്യ പകുതി ഗോള്‍രഹിതം. രണ്ടാം മത്സരത്തിനിറങ്ങുന്ന ഇരു ടീമുകളില്‍ സ്‌പെയിനിന് വിജയം അനിവാര്യമാണ്. ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ പോര്‍ച്ചുഗലുമായി ആദ്യ മത്സരത്തില്‍ സമനിലയിലായിരുന്നു സ്‌പെയിന്‍.
മത്സരത്തിന്റെ ആധ്യ നിമിഷങ്ങള്‍ സ്‌പെയിനായിരുന്നു മുമ്പിലെങ്കില്‍ പിന്നീട് ഇറാനും തിരിച്ചടിച്ചു തുടങ്ങി. സ്‌പെയിനിന്റെ മുന്നേറ്റങ്ങള്‍ക്ക് കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഇറാനും തിരിച്ചടിച്ചു.
ഇരു ടീമുകളില്‍ അദ്യ പകുതിയില്‍ സ്‌പെയിന്‍ മൈതാനത്ത് നിറഞ്ഞു നിന്നെങ്കിലും ഇരു ടീമുകള്‍ക്കും ഗോള്‍ മാത്രം അകന്നു നിന്നു. വിജയം അനിവാര്യമായ സ്‌പെയിനും മൊറോക്കോയുമായി സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തില്‍ വിജയിച്ച ഇറാനും രണ്ടാം പകുതിയില്‍ കാണാനായി പിരിഞ്ഞു.
40' ആദ്യ പകുതി കഴിയാന്‍ നിമിഷങ്ങള്‍ മത്രം. മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ കഴിയുന്നില്ല. സ്‌കോര്‍: 0-0
¡SIlva arriba a la media vuelta!
— Selección Española de Fútbol (@SeFutbol) June 20, 2018
¡Seguimos, seguimos!
??-?? | 0-0 | 29' | #HagamosQueOcurra #Rusia2018 pic.twitter.com/Kc9Zw11brn
20' ബോള്‍ പൊസിഷനില്‍ 76 ശതമാനം സ്‌പെയിന്. കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഇറാന്‍ സെപയിനിനെ പരീക്ഷിക്കുന്നു.
12' സ്‌പെയിനിന് കിട്ടിയ ഫ്രീകിക്ക്. ഗോളെന്നുറച്ച് പെനാല്‍റ്റി ബോക്‌സില്‍. ലക്ഷ്യത്തിലെത്തിയില്ല
Complete the sentence:
— FIFA World Cup ? (@FIFAWorldCup) June 20, 2018
"I think the winner of this match will be _________________"#IRNESP pic.twitter.com/SjhU3SIJ9g
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."