ഇടപ്പള്ളി സ്മൃതി കുടീരത്തില്‍ കാവ്യാര്‍ച്ചനയുമായി വിദ്യാര്‍ഥികള്‍
കൊല്ലം: മലയാള കാവ്യലോകത്തിനു അകാലത്തില്‍ നഷ്ടമായ കാല്‍പ്പനിക കവി ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മൃതികുടീരത്തില്‍ കാവ്യാര്‍ച്ചനയുമായി കൊല്ലം ഗവ. ടൗണ്‍ യു.പി സ്‌ക്കൂള്‍ വിദ്യാര്‍ഥികളെത്തി.
ഇടപ്പള്ളിയുടെ ചരമദിനത്തില്‍ കൊല്ലം മുളങ്കാടകത്തെ ശ്മശാനത്തില്‍ ഇടപ്പള്ളിയുടെ സ്മൃതികുടീരത്തില്‍ വിദ്യാര്‍ഥേികള്‍ ഒത്തുചേര്‍ന്നു പുഷ്പാര്‍ച്ചന നടത്തി. പ്രഥമാധ്യാപകനായ അജയകുമാര്‍ ഇടപ്പള്ളി അനുസ്മരണം നടത്തി. അധ്യാപകനായ ഗ്രഡിസണ്‍ ഇടപ്പള്ളിയുടെ കവിതകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ അന്ത്യയാത്രയെക്കുറിച്ചും വിദ്യാര്‍ഥികളോടു വിശദീകരിച്ചു. തുടര്‍ന്നു വിദ്യാര്‍ഥികളെല്ലാവരും ഒത്തുചേര്‍ന്നു മണിനാദം, വിശ്വഭാരതിയില്‍ എങ്കിലും എന്നീ കവിതകള്‍ ആലപിച്ചു. ആറാം ക്ലാസുകാരി ഗോപിക കാവ്യാലാപനത്തിനു നേതൃത്വം നല്‍കി. പി.ടി.എ പ്രസിഡന്റ് ജെ ബിജു, അധ്യാപകരായ അനിത എസ്, സജിനി പി, ലീലാമണി ടി.എസ് എന്നിവര്‍ കാവ്യാര്‍ച്ചനയ്ക്കും അനുസ്മരണത്തിനും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."