HOME
DETAILS

അവഗണനയില്‍ മുരടിച്ച് കുട്ടനാടി പാടശേഖരങ്ങള്‍

  
backup
March 05 2019 | 03:03 AM

%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b0%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f

തൃക്കരിപ്പൂര്‍: നാടിന്റെയാകെ നെല്ലറയായിരുന്ന തൃക്കരിപ്പൂരിലെ കുട്ടനാടി പാടശേഖരങ്ങളെ പ്രതാപത്തിലേക്കു തിരികെ പിടിക്കാനുള്ള പദ്ധതി പാതിവഴിയില്‍. തരിശിട്ട നെല്‍പാടത്തെ പുനരുദ്ധരിക്കുന്നതിന് 52 ലക്ഷം രൂപ ചെലവില്‍ ജല വിതരണം ഏര്‍പ്പെടുത്തുന്ന പദ്ധതിയാണ് പാതിവഴിയില്‍ നിലച്ചത്. നൂറില്‍പരം ഏക്കര്‍ കൃഷി ഭൂമിയുള്ള പാടശേഖരത്തിന്റെ വിവിധ ദിശകളിലുള്ള കുളങ്ങള്‍ നവീകരിച്ചെടുത്തും കിണറുകളും ടാങ്കുകളും പണിതും മുന്നോട്ടു നീങ്ങിയ പദ്ധതി പൊടുന്നനെ സ്തംഭിച്ചു. പാടശേഖരത്തിലേക്കു പൈപ്പ് ലൈനുകള്‍ നീട്ടി ടാപ്പുകള്‍ ഘടിപ്പിക്കുന്ന പ്രവൃത്തി മാത്രം ബാക്കിയിരിക്കെയാണ് മുടങ്ങിയത്. കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നും ടാങ്കുകളിലേക്കു വെള്ളം സംഭരിച്ചു പൈപ്പുകളിലൂടെ പാടത്ത് വെള്ളമെത്തിക്കുകയായിരുന്നു ലക്ഷ്യം. 2016 ലാണ് പദ്ധതി പ്രവൃത്തി തുടങ്ങിയത്. കഴിഞ്ഞ മാര്‍ച്ചില്‍ കാലാവധി അവസാനിക്കുകയും ചെയ്തു. പാതിവഴിയിലായ പദ്ധതി പ്രവൃത്തി കര്‍ഷകര്‍ക്കു തിരിച്ചടിയായി.
രണ്ടു പതിറ്റാണ്ടു മുന്‍പ് തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ പ്രധാന നെല്ലറയായിരുന്നു ഇത്. ആയിറ്റി, വെള്ളാപ്പ്, മണിയനൊടി, പേക്കടം, മീലിയാട്ട്, ചാളക്കോട്ട്, ചൊവ്വറമ്പ് തുടങ്ങി വിവിധ പ്രദേശങ്ങളിലായി വ്യാപിച്ചു കിടന്ന പാടശേഖരത്തില്‍ നിലവില്‍ പോട്ടയും ആമ്പലും വളര്‍ന്നു പടര്‍ന്നു നെല്‍കൃഷിയെ തടഞ്ഞു. വണ്ണാത്തിക്കുളത്തിനും കുറുവാപ്പള്ളി തട്ടിനു താഴെക്കുളത്തിനുമിടയിലായി വിസ്തരിച്ചൊഴുകിയിരുന്ന തോടായിരുന്നു ജല സ്രോതസ്. തോട് അംഗഭംഗം വന്നതോടെ പാടശേഖരത്തില്‍ നീരെത്തുന്നതിനു തടസം നേരിട്ടു. തുടര്‍ച്ചയായി നെല്‍കൃഷി നഷ്ടത്തിലും കലാശിച്ചു. ഇതോടെയാണ് സമൃദ്ധിയുടെ പാടം കൃഷിയൊഴിഞ്ഞത്. ഭാഗികമാക്കിയ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിച്ചാല്‍ നെല്‍കൃഷിയില്‍ സ്വയം പര്യാപ്തരായിരുന്ന കാലത്തേക്ക് ഇവിടുത്തെ ഗ്രാമങ്ങള്‍ക്കു തിരിച്ചു പോകാന്‍ സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago