ബിഹാറില്‍ വിവരാവകാശ പ്രവര്‍ത്തകനെ വെടിവച്ചുകൊന്നു
മോത്തിഹാരി: ബിഹാറില്‍ വിവരാവകാശപ്രവര്ത്തകന് കൊല്ലപ്പെട്ടു. വിവിധ വകുപ്പുകളിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവന്ന രാജേന്ദ്രസിങ്(60)ആണ് പട്ടാപ്പകല്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു. ബൈക്കില്‍ പോവുകയായിരുന്ന രാജേന്ദ്രസിങ്ങിന് നേരെ പിപരാകോത്തി പൊലിസ് പരിധിയിലെ മാത്ത് ബാന്‍വാരി ചൗക്കിനടുത്ത് വച്ച് ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ രാജേന്ദ്ര സിങ് സംഭവസ്ഥലത്തു തന്നെ മരിച്ചു. തനിക്ക് വധഭീഷണി ഉണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് നിരവധിതവണ അധികാരികളെ അദ്ദേഹം സമീപിച്ചിരുന്നു. എല്‍.ഐ.സി ഓഫിസ് ക്രമക്കേട്, അധ്യാപക, പൊലിസ് റിക്രൂട്ട്മെന്റ് ക്രമക്കേട്, ഇന്ദിരാ ആവാസ്യോജന പ്രകാരം വിവിധ ആനുകൂല്യങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ തുടങ്ങി നിരവധി അഴിമതികള്‍ രാജേന്ദ്ര സിങ് വെളിച്ചത്തുകൊണ്ടുവന്നിരുന്നു. ഇതില്‍ പലതിലും വിചാരണ ആരംഭിക്കാനിരിക്കേയാണ് കൊലപാതകം. സംഭവത്തില്‍ ഉന്നതതല ആന്വേഷണം നടത്തണമെന്ന് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."