ജൈവ കൃഷിയില്‍ പൊന്നു വിളയിക്കാന്‍ 'പൊലിവ്'പദ്ധതിയുമായി കുടുംബശ്രീ
വണ്ടൂര്‍: പച്ചക്കറികള്‍ ജൈവ രീതിയില്‍ ഉല്പാദിപ്പിക്കുന്നതിനുള്ള 'പൊലിവ് പദ്ധതിക്ക്' തിരുവാലി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് തുടക്കം കുറിച്ചു. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പുന്നപ്പാല നീലാംബരി അനില്‍ക്കുമാറിന്റെ രണ്ട് ഏക്കര്‍ സ്ഥലത്ത് കരനെല്‍ കൃഷിക്ക് വിത്തു വിതറി ഗ്രാമഞ്ചായത്ത് പ്രസിന്റ് എ.കോമളവല്ലി നിര്‍വഹിച്ചു. ഓണത്തിനു മുഴുവന്‍ ജനങ്ങള്‍ക്കും ജൈവ പച്ചക്കറി ലഭിക്കണമെന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് പരിപാടി ആരംഭിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി സി.ഡി.എസിലെ 255 അയല്കൂട്ടങ്ങള് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 105 ഏക്കര്‍ സ്ഥലത്ത ജൈവ പച്ചക്കറി തുടങ്ങി. പരിപാടിയുടെ ഭാഗമായി കര്‍ഷിക മേളകള്‍, കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷികോത്സവം, കാര്‍ഷികാധിഷ്ടിത കലാപരിപാടികള്‍ തുടങ്ങിയവ നടക്കും. മുന്‍ കൃഷി ഓഫീസറും പഞ്ചായത്ത് മെമ്പറുമായ എം.രാജഗോപലന് പദ്ധതി വിശദീകരിച്ചു. സി.ഡി.എസ് പ്രസിഡന്റ് മീനാക്ഷി അധ്യക്ഷയായി. എം.രാധിക, കെ.നവീഷ്, കെ.പ്രവില്കുമാര്, എം.കെ ജസീം, കെ.ശശികുമാര്‍, കെ.വിശ്വനാഥന്, എം.മോഹന്‍ദാസ്, കെ.ഗീത തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."