HOME
DETAILS

ചാനലിലൂടെ വര്‍ഗീയത പ്രചരിപ്പിച്ചുവെന്ന പരാതി: സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ കേരളാ പൊലീസിന്റെ എഫ് ഐ ആര്‍

  
backup
May 08 2020 | 12:05 PM

kasaba-police-registered-fir-against-sudheer-chaudari11

കോഴിക്കോട്:ചാനലിലൂടെ വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറിയുടെ പരാതിയില്‍ സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ കേരളാ പൊലീസിന്റെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.മാര്‍ച്ച് 11 ന് സുധീര്‍ ചൗധരി സീ ടിവി ന്യൂസില്‍ അവതരിപ്പിച്ച ഡി എന്‍ എ എന്ന പരിപാടി ഒരു മത വിഭാഗത്തെ പരസ്യമായി അവഹേളിക്കുന്നതും, അതുവഴി മതസ്പര്‍ദ്ദ വളര്‍ത്തുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമെന്നാണ് മാര്‍ച്ച് 17 ന് നല്‍കിയ പരാതിയില്‍ പറയുന്നത്.

വിവിധ തരം ജിഹാദുകള്‍ എന്നതായിരുന്നു മാര്‍ച്ച് 11 ന് സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി ചാനലില്‍ അവതരിപ്പിച്ച ഡി എന്‍ എ എന്ന പരിപാടി. ജിഹാദ് ഭാരതത്തെ വിഘടിപ്പിക്കുന്നവരുടെ കയ്യിലെ ആയുധമാണെന്ന് പറയുന്ന ചൗധരി ജിഹാദിനെ കഠിനമായ ജിഹാദെന്നും സൗമ്യമായ ജിഹാദെന്നും വേര്‍തിരിക്കുകയും ചെയ്യുന്നു. ഈ പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് ചൗധരിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ചൗധരിയുടെ പരിപാടി മതപരമായ സ്പര്‍ദ്ദ വളര്‍ത്തുന്നതോടൊപ്പം ഒരു മതവിഭാഗത്തിന് നേരെ കൃത്യമായി പക ഉണര്‍ത്തുകയും പരോക്ഷമായി കലാപാഹ്വാനം നടത്തുകയുമാണ് ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇത് ഭരണഘടനയുടെയും കൂടാതെ ഐ ടി ആക്ട് കേബിള്‍ ടി വി റെഗുലേഷന്‍ ആക്ട് 2018 എന്നിവ യുടേയും ലംഘനമാണ്. കസബ പൊലീസ് ക്രൈം നമ്പര്‍Cr. 232/20 u/s 295 പ്രകാരം പരിപാടിക്കും നടത്തിപ്പുകാരന്‍ ശ്രീ സുധീര്‍ ചൗധരിക്കുമെതിരെ IPC 295 A പ്രകാരംFIRരജിസ്റ്റര്‍ ചെയ്തിരിക്കുന്നു.

ഇന്ത്യയിലാകെയുള്ള മുസ്ലിം മത വിഭാഗത്തെ ലക്ഷ്യം വച്ച് അവര്‍ വ്യത്യസ്ത തരം ജിഹാദുകളിലൂടെ മതപരമായ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് സുധീര്‍ ചൗധരിയുടെ വാദം.ജീഹാദ് ഭാരതത്തെ വിഘടിപ്പിക്കുന്നവരുടെ കൈയിലെ ആയുധമാണ് എന്ന മുഖവുരയോടെ സ്‌ക്രീനില്‍ ഒരു ഡയഗ്രം വരച്ചാണ് പിന്നിടുള്ള വിവരണം. കഠിനവും ലളിതവുമായി വേര്‍തിരിച്ച ജിഹാദില്‍ സാമ്പത്തീക ധ്രുവീകരണം , പെയ്ഡ് വാര്‍ത്തകളിലൂടെ മാധ്യമ ഇടപെടല്‍, പ്രണയം നടിച്ച് മതം മാറ്റിച്ച്, സിനിമയും കലയും ഉപയോഗിച്ച്, ഇടത് കമ്മ്യൂണിസ്റ്റ് നേതാക്കളെ സ്വാധിനിച്ച് ,വിവാഹത്തിന്റെയും, സന്താനോല്‍പാദ നത്തിന്റെയും രുപത്തില്‍, ഭൂമി കൈവശപ്പെടുത്തി പള്ളികള്‍ നിര്‍മ്മിക്കുന്നതിലൂടെ, മദ്രസകള്‍ വര്‍ദ്ധിപ്പിച്ചും അറബി പഠിപ്പിച്ചും, ഇരകളാണ് എന്ന് പ്രചരിപ്പിക്കുന്നതിലൂടെ സംവരണം തട്ടിയെടുത്ത് തുടങ്ങി വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ മുസ്ലിം മതം ഇന്ത്യയില്‍ ഉപയോഗപ്പെടുത്തുന്നു എന്നാണ് ശ്രീ സുധീര്‍ ചൗധരി പറയുന്നത്.

ഭീകര അക്രമണങ്ങളും കായിക അഭ്യാസങ്ങളും മതം അതിന്റെ പ്രചരണത്തിനും വ്യാപനത്തിനുമായി ഉപയോഗിക്കുന്നു എന്ന ഗൗരവ ആക്ഷേപവും ചാനല്‍ മറയില്ലാതെ പറയുന്നു.അങ്ങേയറ്റം ആക്ഷേപകരവും അടിസ്ഥാന രഹിതവും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ ഈ സംഘപരിവാര ആക്രോശ ത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല എന്നതിനാലാണ് എ.ഐ വൈ .എഫ് സംസ്ഥാന കമ്മറ്റി ചാനലിനെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചത്.

മത ജാതി പ്രാദേശിക വ്യത്യാസങ്ങളില്ലാതെ ഇന്ത്യയിലാകെയുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, കാര്‍ഷികത്തകര്‍ച്ച തുടങ്ങിയവയാല്‍ വലയുന്ന സാഹചര്യത്തില്‍ പൊതു വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുവാന്‍ ജനങ്ങളെ മതപരമായി വേര്‍തിരിച്ച് ആക്ഷേപിക്കുകയും ജനമനസില്‍ ഭീതി വളര്‍ത്തുകയും ചെയ്യുന്നതുള്‍പെടെ എന്ത് കുത്സിക മാര്‍ഗവും ഉപയോഗിക്കുകയാണ്.

പരാതിയില്‍ FlR ഇട്ടതോടെ പരിഭ്രാന്തനായ ശ്രീ സുധിര്‍ ചൗധരി കേരളത്തിലെ പോലീസിനും പരാതിക്കാരനുമെതിരെ അധിക്ഷേപങ്ങള്‍ തുടരുകയാണ്.
ഭീഷണിയുടെ സ്വരത്തിലാണ് അദ്ദേഹത്തിന്റെ പല അനുചര വൃന്ദത്തിന്റെയും ഫോണ്‍ വിളികള്‍,പരാതിയില്‍ ഉറച്ചു നില്‍ക്കാനും ,കൊറോണ വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കപ്പെട്ട തുടര്‍ നടപടികള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുമാണ് തീരുമാനം.

കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.അന്വേഷണങ്ങള്‍ക്ക് ശേഷം പൊലീസ് കുറേക്കൂടി ഗൗരവത്തില്‍, പരാതിയില്‍ പറഞ്ഞ വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു.എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിക്കൊപ്പം ദേശീയ നേതൃത്വവും ഈ പരാതിക്കൊപ്പം ഉറച്ച് നില്‍ക്കുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.രാജ്യത്തിന്റെ ഐക്യവും മതേതര നിലപാടും ഉയര്‍ത്തിപ്പിടിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്.ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെ മറ്റു വിഭാഗങ്ങളുടെ വിദ്വേഷം വളര്‍ത്താനാണ് പരിപാടിയിലൂടെ ചൗധരി ലക്ഷ്യമിട്ടതെന്ന് ഗവാസ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  31 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  an hour ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  11 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago