HOME
DETAILS
MAL
യുദ്ധം വോട്ടാക്കുന്ന മോദിയുടെ നീക്കം കരുതിയിരിക്കുക: മന്ത്രി എം.എം മണി
backup
March 05 2019 | 04:03 AM
വടകര: അതിര്‍ത്തിയില്‍ ജീവത്യാഗം ചെയ്ത ജവാന്മാരുടെ ജീവന് പോലും വോട്ടാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ഇതിനെതിരേ രാജ്യത്തെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒഞ്ചിയത്ത് മണ്ടോടി കണ്ണന് അനുസ്മരണ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ സമാധാനത്തിന്റെ അപ്പോസ്തലന്ന്മാര് ചമയുന്ന യു.ഡി.എഫും ബി.ജെ.പിയും കൊന്നു തള്ളിയ സി.പി.എം കുടുംബങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങില്‍ എം.കെ രാഘവന് അധ്യക്ഷനായി. പി സതീദേവി, ആര് ഗോപാലന്, ടി.പി ബിനീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."