സഹകരണ ബാങ്കുകള്‍ക്ക് ശാഖകള്‍ തുടങ്ങുന്നതിനുള്ള നിരോധനം പിന്‍വലിക്കണം
തൃശൂര്‍: സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകള്‍ക്ക് ശാഖകള്‍ തുടങ്ങുന്നതിനും തസ്തികകള്‍ സൃഷ്ടിക്കുന്നതിനും കേരള ബാങ്ക് രൂപവത്കരണത്തിന്റെ പേരില്‍ സഹകരണ രജിസ്ട്രാര്‍ ഉത്തരവ് പ്രകാരം ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക് - കാഷ്യര്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സംസ്ഥാന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ സഹകരണ ബാങ്കുകളില്‍ ചട്ടവിരുദ്ധമായി നടത്തിയ എല്ലാ പ്രൊമോഷനുകളും പിന്‍വാതില്‍ നിയമനങ്ങളും റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
14 ജില്ലകളിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും മറ്റും നിയമനം നടത്താനുള്ള ബാങ്ക് ഭരണസമിതികളുടെ നീക്കം ചെറുക്കാനും ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സഹകരണവകുപ്പ് മന്ത്രി, രജിസ്ട്രാര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനും യോഗം തീരുമാനിച്ചു. സി. പി. പ്രജി അധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷന്‍ രജീഷ് കണ്ണമ്പത്ത് ഉദ്ഘാടനം ചെയ്തു. സഹീര്‍ കാലടി പ്രമേയം അവതരിപ്പിച്ചു. അഭിലാഷ്, ഷാനിഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."