HOME
DETAILS

കൊവിഡ് പ്രതിസന്ധി; പ്രവാസികൾ ഏറ്റവും കൂടുതൽ ജോലി നഷ്ടമായി മടങ്ങുന്നത് ദുബായിൽ നിന്ന്, രണ്ടാം സ്ഥാനത്തു സഊദി

  
backup
May 08 2020 | 23:05 PM

pravasi-covid-19-job-issue

ജിദ്ദ: കൊറോണയുടെ സാഹചര്യത്തില്‍ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നു ജോലി നഷ്ടമായി ഏറ്റവും കൂടുതൽ മലയാളികൾ മടങ്ങി വരുന്നത് യു.എ.ഇയിൽ നിന്ന്. രണ്ടാം സ്ഥാനം സഊദിയിൽ നിന്നും തൊട്ടടുത്ത് ഖത്തറിൽ നിന്നും. അതേ സമയം ഇവരുടെ പുനരധിവസാമായിരിക്കും സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളി. ഇക്കാര്യത്തിൽ വേഗം മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ നടപടികൾ ഒന്നും ആയിട്ടില്ല. 

നിലവിൽ സംസ്ഥാനത്തേക്ക് മടങ്ങവരുന്നതിന് 4,42,238 പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 196039 പേർ യു.എ.ഇയിൽ നിന്ന് മാത്രമാണ്. ഇതിൽ 61009 പേരാണ് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് വരുന്നത്. 

വിസാ കാലവധി തീർന്നവരുടെ പട്ടിക വേറേ. സഊദിയിൽ നിന്ന് രജിസ്റ്റർ ചെയ്തവരിൽ 10,000 പേർ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വരാൻ തയ്യാറെടുക്കുന്നു. ഖത്തിൽ നിന്ന് 8000 പേരും. കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മലയാളികളടക്കം 6000 ഇന്ത്യക്കാരെയാണ് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുള്ളത്. ഇവരെ കുവൈത്ത് എയർവേയ്സിന്റെ വിമാനങ്ങളിൽ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം കൊറോണ വ്യാപനത്തെ തുടർന്ന് അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു. ഇന്ത്യൻ സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഈജിപ്ത്സ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെ കുവൈത്ത് എയർവേയ്സ് വിമാനത്തിൽ അതാത് രാജ്യത്ത് എത്തിച്ചിട്ടുണ്ട്.

അതേ സമയം ജോലി നഷ്ടപ്പെട്ടർ, ജയിൽ മോചിതരായവർ, വിസാകാലാവധി കഴിഞ്ഞ് ഇനി മടങ്ങിപ്പോകാൻ കഴിയാത്തവർ ഇവർക്കായിരിക്കും പുനരധിവാസപദ്ധതി സർക്കാർ നടപ്പാക്കേണ്ടി വരിക.

അതേ സമയം പല കമ്പനികളും സാമ്പത്തികരംഗത്തെ വളരെ പ്രതിസന്ധിയിലാണ്. നിരവധി സ്വകാര്യ കമ്പനികളാണ് അടച്ചുപൂട്ടുന്നത്. ജീവനക്കാരെ കുറച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന കമ്പനികളുമുണ്ട്. ഈ സാഹചര്യത്തില്‍ ഒട്ടേറെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇനിയും ജോലി നഷ്ടമാവുകയും ചെയ്യും. 

അതേ സമയം നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും സമയം എടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളുടെ ജിഡിപി 0.6 ശതമാനത്തിലേക്ക് താഴുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ടൂറിസം മേഖലയിലും വലിയ തിരിച്ചടിയാണ് കൊറോണ വരുത്തിവെച്ചത്.

അതിനിടെ കേരളത്തിലെ ജിഡിപിയുടെ 20 ശതമാനത്തോളം പ്രവാസികള്‍ അയക്കുന്ന പണമാണ്. നികുതി വരുമാനം കുറയാന്‍ പോകുന്ന ഈ അവസരത്തില്‍ ഗള്‍ഫ് പണവരവ് കുറയുന്നതോടെ സമ്പദ് വ്യവസ്ഥതാറുമാറാകും. കേരളം പോകുന്നത് കടുത്ത പ്രതിസന്ധിയിലേക്കെന്ന് തന്നെ കണക്കുകൂട്ടണം. പ്രത്യേകിച്ച് 

ഗൾഫ് പണമൊഴുക്ക് കുറയുന്നത് സംസ്ഥാനത്തെ എല്ലാ മേഖലയെയും ബാധിക്കും. 

ഒരു ലക്ഷം കോടി രൂപയാണ് കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം. ഇതില്‍ വലിയൊരു ശതമാനം പിന്‍വലിക്കപ്പെടും. ഇത് ബാങ്കുകൾക്കുണ്ടാക്കുക ചില്ലറ പ്രതിസന്ധിയാകില്ല.

മടങ്ങിയെത്തുന്ന പ്രവാസികളില്‍ ചുരുങ്ങിയത് രണ്ട് ലക്ഷം പേരെങ്കിലും തൊഴില്‍ നഷ്ടപ്പെട്ടവരായിരിക്കുമെന്നാണ് കണക്ക്. പ്രവാസികളെ മുന്‍നിര്‍ത്തിയുള്ള പുനരധിവാസ പാക്കേജ് വേണമെന്നാണ് വിവിധ പ്രവാസി സംഘടനകൾ ആവിശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  2 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago