ബൈപാസ് മാറ്റുന്നത് വിദേശ വ്യവസായിക്കായി: കോണ്‍ഗ്രസ്
തൃപ്രയാര്‍: ബൈപാസ് വലപ്പാട്ടെ വിദേശവ്യവസായിക്കായി മാറ്റാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. വില്‍ബര്‍ സ്മിത്ത് കണ്‍സള്‍ട്ടന്‍സി സമര്‍പ്പിച്ച പ്രൊപോസലാണ് നേരത്തേ നല്‍കിയിരുന്നത്.
ഇതുപ്രകാരം വിദേശവ്യവസായിയുടെ വലപ്പാടുള്ള സ്ഥലം നഷ്ടമാവും. ഇതൊഴിവാക്കാനാണ് ഫീഡ്ബാക്ക് എന്ന പുതിയ കണ്‍സള്‍ട്ടന്‍സിയെ കൊണ്ട് പുതിയ രൂപരേഖ തയ്യാറാക്കിയത്.
വ്യവസായിയുടെ സ്ഥലം ഒഴിവാക്കി സാധാരണക്കാരുടെ വീടുകള്‍ നഷ്ടമാവുന്ന തരത്തിലുള്ള പുതിയ രൂപരേഖ വ്യക്തതയില്ലാത്തതാണ്. ഇതിലെ ദുരൂഹതയൊഴിവാക്കാന് നാട്ടിക എം.എല്‍.എയ്ക്കും വലപ്പാട് പഞ്ചായത്ത് ഭരണസമിതിക്കും കഴിഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.
ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും നേതാക്കളായ കെ. ദിലീപ്കുമാര്, വി.ആര് വിജയന്, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് വി. വിനു, ഐ.വി സുന്ദരന്‍, കെ.ജെ യദുകൃഷ്ണ, അനില്‍ പുളിക്കല്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."