കണിവെള്ളരിയില്‍ പൊന്ന് കൊയ്ത് കര്‍ഷക കുടുംബം
കുന്നംകുളം: കണിവെള്ളരിയില്‍ പൊന്നുകൊയ്തൊരു കര്‍ഷക കുടുംബം. കടവല്ലൂരിലെ ശിവരാമനും കുടുംബവുമാണ് സ്വന്തമായുള്ള ഒരേക്കര്‍ പാടശേഖരവും, തൊട്ടടുത്ത് പാട്ടനിടെത്ത രണ്ടേക്കര്‍ നിലവും ചേര്‍ത്തൊരുക്കി വെള്ളരി കൊയ്ത്ത് നടത്തിയത്.
വെയിലും മഴയും പരിഭവും പരാതികളുമൊക്കെയായി കര്‍ഷകര്‍ സര്‍ക്കാരിനേയും വകുപ്പിനേയും ചീത്തവിളിക്കുന്ന ചുട്ടു പൊള്ളുന്ന വേനലിലാണ് ഭാര്യയും മക്കളുമടങ്ങുന്ന കുടംബവുമൊന്നിച്ച് പാടശേഖരത്തില്‍ വെള്ളരിയില്‍ സ്വര്‍ണ്ണം കൊയ്തെടുത്തത്.
വിഷുക്കാലത്ത് മാര്‍ക്കറ്റില്‍ ആവശ്യക്കാരേറെയുള്ള കണിവെള്ളരി തീര്‍ത്തും ജൈവ രീതിയിലാണ് കൃഷിയിറക്കിയത്. എന്നിട്ടും 6000 കിലോയോളം വെള്ളരി വിളവെടുത്തു.
വിഷു മുന്നില്‍ കണ്ട് വെള്ളരി കൃഷിയിറക്കുന്നവര്‍ വ്യാപകമായെങ്കിലും തീര്‍ത്തും ജൈവ രീതിയില്‍ നട്ടു നനച്ചെടുത്ത ഈ കൃഷിയിടം ഇത്രമേല്‍ ആദായം നല്‍കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് യു.പി ശോഭന ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."