HOME
DETAILS

വര്‍ഗീയത പ്രചരിപ്പിച്ചെന്ന പരാതി: സീ ന്യൂസ് എഡിറ്റര്‍ക്കെതിരേ കേസ്

  
backup
May 09 2020 | 02:05 AM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86

 

കോഴിക്കോട്: വര്‍ഗീയത പ്രചരിപ്പിച്ചെന്ന പരാതിയില്‍ സംഘ്പരിവാര്‍ അനുകൂല ചാനലായ സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരേ പൊലിസ് കേസെടുത്തു. എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി. ഗവാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കസബ പൊലിസ് ചൗധരിക്കെതിരേ ഐ.പി.സി 295 എ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
മാര്‍ച്ച് 11ന് സുധീര്‍ ചൗധരി സീ ടി.വി ന്യൂസില്‍ അവതരിപ്പിച്ച ഡി.എന്‍.എ എന്ന പരിപാടി ഒരു മതവിഭാഗത്തെ പരസ്യമായി അവഹേളിക്കുന്നതും അതുവഴി മതസ്പര്‍ദ്ധ വളര്‍ത്തുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്ന് മാര്‍ച്ച് 17ന് നല്‍കിയ പരാതിയില്‍ പറയുന്നു. വിവിധ തരം ജിഹാദുകള്‍ എന്നതായിരുന്നു മാര്‍ച്ച് 11ന് സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി ചാനലില്‍ അവതരിപ്പിച്ച ഡി.എന്‍.എ പരിപാടിയുടെ വിഷയം. ജിഹാദ് ഭാരതത്തെ വിഘടിപ്പിക്കുന്നവരുടെ കൈയിലെ ആയുധമാണെന്ന് പറയുന്ന ചൗധരി ജിഹാദിനെ കഠിനമായ ജിഹാദെന്നും സൗമ്യമായ ജിഹാദെന്നും വേര്‍തിരിക്കുകയും ചെയ്യുന്നു.
ചൗധരിയുടെ പരിപാടി മതപരമായ സ്പര്‍ദ്ധ വളര്‍ത്തുന്നതോടൊപ്പം ഒരു മതവിഭാഗത്തിനു നേരെ കൃത്യമായി പക ഉണര്‍ത്തുകയും പരോക്ഷമായി കലാപാഹ്വാനം നടത്തുകയുമാണ് ചെയ്യുന്നതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഭരണഘടനയുടെയും കൂടാതെ ഐ.ടി ആക്ട് കേബിള്‍ ടി.വി റെഗുലേഷന്‍ ആക്ട് 2018 എന്നിവയുടെയും ലംഘനമാണ്.
ഇന്ത്യയിലാകെയുള്ള മുസ്‌ലിം മതവിഭാഗത്തെ ലക്ഷ്യംവച്ച് അവര്‍ വ്യത്യസ്ത തരം ജിഹാദുകളിലൂടെ മതപരമായ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് സുധീര്‍ ചൗധരിയുടെ വാദം. ജിഹാദ് ഭാരതത്തെ വിഘടിപ്പിക്കുന്നവരുടെ കൈയിലെ ആയുധമാണ് എന്ന മുഖവുരയോടെയാണ് പിന്നീടുള്ള വിവരണം. അങ്ങേയറ്റം ആക്ഷേപകരവും അടിസ്ഥാനരഹിതവും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ ഈ സംഘ്പരിവാര്‍ ആക്രോശത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നതിനാലാണ് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ചാനലിനെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് പി. ഗവാസ് പറഞ്ഞു.
കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിക്കൊപ്പം ദേശീയ നേതൃത്വവും ഈ പരാതിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗവാസ് സൂചിപ്പിച്ചു. പരാതിയില്‍ എഫ്.ഐ.ആര്‍ ഇട്ടതോടെ സുധീര്‍ ചൗധരി കേരള പൊലിസിനും പരാതിക്കാരനുമെതിരേ അധിക്ഷേപങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  5 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago