പുലിയുടെ ആക്രമണത്തില്‍ യുവതിക്ക് പരുക്ക്
കുന്ദാപുര (കര്‍ണാടക): പുള്ളിപ്പുലിയുടെ അക്രമത്തില്‍ യുവതിക്ക് പരുക്കേറ്റു. ഹുന്സമക്കി താലൂക്കിലെ ഹുന്സെകട്ടെ സ്വദേശിനിയായ പ്രേമ(32) ക്കാണ് പുലിയുടെ ആക്രമണമേറ്റത്.
ഇന്നലെ രാവിലെ പ്രദേശത്തെ സൊസൈറ്റിയിലേക്കു പാല് കൊണ്ടുപോകുന്നതിനിടയിലാണ് പുലിയുടെ അക്രമം. സംഭവത്തില്‍ മുഖത്തും കഴുത്തിനും സാരമായി പരുക്കേറ്റ ഇവരെ ആദ്യം പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് ഉഡുപ്പിയിലെ ആശുപത്രിയിലേക്കും മാറ്റി. കഴിഞ്ഞ ഒരാഴ്ചക്കടയില് ഹുന്സമക്കി താലൂക്കിലെ ആലൂര്, അജ്രി, ഹള്ളിഹോള്, ഹുന്സമക്കി, ശങ്കരനാരായണ തുടങ്ങിയ വില്ലേജ് പരിധികളില്‍ പുലിയെ കണ്ടതായി ജനങ്ങള്‍ അധികൃതരെ അറിയിച്ചിരുന്നു. അതേസമയം ജനകളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചു പരാതി നല്‍കിയിട്ടും വനം വകുപ്പ് അധികൃതര്‍ ഇത് കാര്യമായി എടുത്തില്ലെന്ന ആക്ഷേപങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതിനിടയിലാണ് പുലിയുടെ അക്രമത്തില്‍ സ്ത്രീക്ക് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."