ദോഹയില്‍ നിന്നുള്ള സംഘം നാളെയെത്തും
തിരുവനന്തപുരം: പ്രവാസികളെ സ്വീകരിക്കാന്‍ തയാറെടുത്ത് തിരുവനന്തപുരം വിമാനത്താവളം. ജീവനക്കാര്‍ക്കും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യവകുപ്പ് പരിശീലനം നല്കി.
നാളെയാണ് ദോഹയില്‍നിന്ന് തിരുവനന്തപുരത്തേക്ക് 177 പേരുടെ സംഘമെത്തുക. തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് ഇതില്‍ വരുന്നത്.
പ്രവാസികളുടെ സംഘത്തെ സ്വീകരിക്കുന്നതിന് മുന്നോടിയായി ജില്ലാഭരണകൂടവും പൊലിസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആധുനിക തെര്‍മല്‍ കാമറ അടക്കമുള്ള സജ്ജീകരണങ്ങളാണ് തിരുവനന്തപുരത്ത് എത്തുന്ന യാത്രക്കാരെ പരിശോധിക്കാന്‍ ഒരുക്കിയിരിക്കുന്നത്.
ആരോഗ്യവകുപ്പിന്റെയും എമിഗ്രേഷന്‍ അധികൃതരുടേയും പൊലിസിന്റേയുമെല്ലാം പരിശോധനകള്‍ പൂര്‍ത്തിയാക്കി ഓരോരുത്തരും പുറത്തിറങ്ങാന്‍ 40 മിനിട്ട് വരെ സമയമെടുക്കും.
വിമാനത്താവളത്തില്‍നിന്നു കെ.എസ്.ആര്.ടി.സി ബസുകളില്‍ യാത്രക്കാരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ജില്ലയിലെ ആറ് താലൂക്കുകളിലായി 17,000ത്തോളം ബെഡുകളാണ് നിരീക്ഷണത്തിനായി തയാറാക്കിയിരിക്കുന്നത്. ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍, കുട്ടികള്‍ എന്നിവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."