സൗത്ത് മണ്ഡലത്തിന് ഒരുകോടി രൂപ അനുവദിച്ചു
കോഴിക്കോട്: സൗത്ത് മണ്ഡലത്തില്‍ എം.കെ മുനീറിന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി രൂപ അനുവദിച്ചു.
ദേവഗിരി സേവിയോ എച്ച്.എസ്.എസ്, ചാലപ്പുറം ഗണപത് എല്‍.പി സ്കൂള്‍, കോവൂര്‍ എ.എല്‍.പി, ഉമ്മളത്തൂര്‍, പന്നിയങ്കര ശങ്കരവിലാസം എല്‍.പി സ്കൂള്‍, പുതിയപാലം എം.ഐ.എം.എ എല്‍.പി സ്കൂള്‍ എന്നിവക്ക് അഞ്ച് ലക്ഷം വീതവും പന്നിയങ്കര പാര്‍വതിപുരം റോഡില്‍ സ്ലാബിടാന്‍ അഞ്ചു ലക്ഷവും തൊണ്ടയാട് ചന്തുകുഞ്ഞന്‍ ലൈബ്രറിക്ക് അഞ്ചു ലക്ഷവും തളി ക്ഷേത്രത്തിനും കണ്ണഞ്ചേരി ക്ഷേത്രത്തിനും സമീപം ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ അഞ്ച് ലക്ഷം വീതവും പയ്യാനക്കല്‍ തളിയിടത്ത് പൊയില്‍ പറമ്പില്‍, കോവൂര്‍ പാലാഴി എം.എല്‍.എ റോഡില്‍ ഒമശ്ശേരിതാഴം എന്നിവിടങ്ങളില്‍ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അഞ്ച് ലക്ഷം വീതവും നോര്‍ത്ത് തൊണ്ടയാട്, ഉമ്മളത്തൂര്‍ റേഷന്‍ ഷാപ്പിന് സമീപം, പൊറ്റക്കാട് താഴം മുതല്‍ പൊറ്റക്കാട് മീതല്‍ വരെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ 60,000 രൂപയും, നെച്ചൂളി മീത്തല്‍ കോളനിയില്‍ കിണറിന് രണ്ടു ലക്ഷം രൂപയും കണ്ണഞ്ചേരി ശ്രീരാമകൃഷ്ണന് മിഷന് എച്ച്.എസ്.എസ്, പറയഞ്ചേരി എച്ച്.എസ്.എസിന് ലാപ്ടോപ്പിന് മൂന്നു ലക്ഷം വീതവുംഫ്രാന്സിസ് റോഡ് എം.എം.എ.എല്‍.പി സ്കൂള്‍, ദേവഗിരി സേവിയോ എച്ച്.എസ്.എസ് എന്നിവക്ക് സ്മാര്‍ട് ക്ലാസ് റൂമിന് മൂന്നു ലക്ഷം വീതവും മിഠായിത്തെരുവില്‍ സി,സി.ടി.വി സ്ഥാപിക്കാന്‍ 10 ലക്ഷവും മണ്ഡലത്തിലെ സ്കൂളുകള്‍ക്ക് പുസ്തകം വാങ്ങാന്‍ 10 ലക്ഷവുമാണ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."