വിദ്യാഭ്യാസ സമ്പ്രദായത്തെ സര്‍ക്കാര്‍ ശിശുകേന്ദ്രീകൃതമാക്കി: മന്ത്രി സി. രവീന്ദ്രനാഥ്
കിഴക്കഞ്ചേരി: അധ്യാപക കേന്ദ്രീകൃതമായ വിദ്യാഭ്യാസ സമ്പ്രദായത്തെ ശിശുകേന്ദ്രീകൃതമാക്കിയെന്നതാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ ഉണ്ടാക്കിയ മാറ്റമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കിഴക്കഞ്ചേരി പഞ്ചായത്തിലെ പിട്ടുക്കാരികുളമ്പ് എം.എം.യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെയും സ്‌കൂള്‍ 60-ാം വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ വികസനങ്ങളുടെയും കേന്ദ്രമാണ് വിദ്യാഭ്യാസം. ഹൈടെക്ക് ക്ലാസ് മുറികള്‍, മികച്ച കെട്ടിടങ്ങള്‍, ആധുനിക പഠന സൗകര്യങ്ങള്‍ എന്നിവയെല്ലാം സാധാരണക്കാരുടെ ഇടയിലും മികച്ച വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിലെ കിച്ചന്‍ കം സ്റ്റോറിന്റെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ മാധവന്‍, ജില്ലാ പഞ്ചായത്ത് അംഗം എ.ടി ഔസേഫ്, പ്രധാനാധ്യാപകന്‍ വി. ഓമനക്കുട്ടന്‍, എ.ഇ.ഒ കെ.ആര്‍ സുധീര്‍ബാബു, ബി.പി.ഒ എ. അലിയാര്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."