'നയീ മന്‍സില്‍' പദ്ധതി ആദ്യമായി തെക്കേപ്പുറത്ത്
കുറ്റിച്ചിറ: കേന്ദ്ര സര്‍ക്കാര്‍ ലോകബാങ്ക് സഹായത്തോടെ ആവിഷ്ക്കരിച്ച 'നയീ മന്‍സില്‍' പദ്ധതിക്ക് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്നത് തെക്കേപ്പുറത്ത്. പ്രദേശത്ത് കൂട്ടായ സഹകരണത്തിലൂടെ പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ യുവസാഹിതീ സമാജം ഹാളില്‍ ചേര്‍ന്ന വിവിധ റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ഇതിനായി ജൂണ്‍ 24നകം സന്നദ്ധ സംഘടന പ്രവര്‍ത്തകരും റസിഡന്‍സ് അസോസിയേഷന് പ്രവര്‍ത്തകരും വീടുവിടാന്തരം കയറിയിറങ്ങി പഠിതാക്കളെ കണ്ടെത്തും. ജൂലൈ ആദ്യവാരം കുറ്റിച്ചിറ, കുണ്ടുങ്ങല്‍ എന്നിവിടങ്ങളില്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് യോഗം തീരുമാനിച്ചിട്ടുള്ളത്.
തെക്കേപ്പുറം ശബ്ദം കൂട്ടായ്മയുടെ വിദ്യാഭ്യാസ വിങ്ങായ എം.ഇ.ടി.എസ്, വൈ.ജി.സി ഫൗണ്ടേഷന് എന്നിവയുടെ ആഭിമുഖ്യത്തിലാണ് തെക്കേപ്പുറത്ത് പദ്ധതി ഏകോപിപ്പിക്കുന്നത്. യോഗത്തില്‍ എം.ഇ.ടി.എസ് ചെയര്മാന് കെ.വി സുല്‍ഫിക്കര്‍ അധ്യക്ഷനായി. റജ്വ കമാല്‍, ഉമര്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ഇ.വി ഉസ്മാന്‍കോയ, എം.പി കോയട്ടി, സി. കുഞ്ഞാതുകോയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. തെക്കേപ്പുറം ശബ്ദം അഡ്മിന് പാനല്‍ യോഗം അംഗീകരിച്ചു. എം.ഇ.ടി.എസ് ജനറല്‍ കണ്‍വീനര്‍ സി.വി കാബില്‍ സ്വാഗതവും തെക്കേപ്പുറം ശബ്ദം അഡ്മിന് പാനല്‍ അംഗം ഐ.പി ഉസ്മാന്‍കോയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."