HOME
DETAILS
MAL
രാജ്യദ്രോഹക്കുറ്റം: സഫറുല്‍ ഇസ്ലാം ഖാന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
backup
May 09 2020 | 03:05 AM
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിനെത്തുടര്‍ന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് സഫറുല്‍ ഇസ്ലാം ഖാന് ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ജാമ്യാപേക്ഷ ഈ മാസം 12ന് പരിഗണിക്കും. പ്രമുഖ അഭിഭാഷക വൃന്ദാ ഗ്രോവറാണ് സഫറുല്‍ ഇസ്ലാം ഖാന് വേണ്ടി ഹാജരാകുക. കൊവിഡുമായി ബന്ധപ്പെട്ട് മുസ്ലിംകള്‍ക്കെതിരേ ഇന്ത്യയില്‍ നടക്കുന്ന പ്രചാരണത്തിനെതിരായ നിലപാട് സ്വീകരിച്ച കുവൈത്തിന് നന്ദിപറഞ്ഞ് ഏപ്രില്‍ 28ന് ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടതിനാണ് സഫറുല്‍ ഇസ്ലാം ഖാനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് ഡല്‍ഹി പൊലിസ് കേസെടുത്തത്. പോസ്റ്റിലെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സഫറുല്‍ ഇസ്ലാം ഖാന് പിന്നാലെ വ്യക്തമാക്കിയിരുന്നു. മെയ് രണ്ടിനാണ് അദ്ദേഹത്തിനെതിരേ ഡല്‍ഹി പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."