കരിഞ്ചോല: രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകയായി ഉദ്യോഗസ്ഥര്‍
താമരശേരി: കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖിന്റെയും സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍ സായൂജ് കുമാറിന്റെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തല്‍.
അടുത്ത കാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തവാര്‍ത്തയറിഞ്ഞ് സ്ഥലത്തെത്തിയ ഉദഗ്യോഗസ്ഥ സംഘം നാട്ടുകാരോടൊപ്പം ചേര്‍ന്ന് മണ്ണിലിറങ്ങി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തയറിഞ്ഞ് ആദ്യമെത്തിയത് താമരശേരി എസ്.ഐ സായൂജ് കുമാറായിരുന്നു. ഉദ്യോഗസ്ഥരെന്ന ഭാവമായിരുന്നില്ല ദുരന്തഭൂമിയില്‍ ഇവര്‍ക്കുണ്ടായിരുന്നത്. തഹസില്‍ദാറും റവന്യൂ ഉദ്യോഗസ്ഥരും ഇവിടെയെത്തി സമയാസമയങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുമൊപ്പമായിരുന്നു ഇവരുടെ പെരുന്നാള്‍.
ജില്ലാ കലക്ടര്‍ യു.വി ജോസ് മുഴുവന്‍ കാര്യങ്ങളും അന്വേഷിച്ചും നിര്‍ദേശം നല്‍കിയും ഒപ്പം നിന്നു. താമരശേരി ഡിവൈ.എസ്.പി പി.സി സജീവനും സി.ഐ അഗസ്റ്റിനും പൊലിസ് സംഘത്തെ കാര്യക്ഷമമായി നിയന്ത്രിച്ചു. സംഭവ സ്ഥലത്ത് ആവശ്യമായ മെഡിക്കല്‍ സംവിധാനങ്ങളൊരുക്കിയും താലൂക്ക് ആശുപത്രിയില്‍ മികച്ച സൗകര്യങ്ങളൊരുക്കിയും മെഡിക്കല്‍ ഓഫിസര്‍ കേശവനുണ്ണിയും ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കി ഫയര്‍ ഫോഴ്‌സും ദുരന്തനിവാരണ സേനയും ഉണര്‍ന്നു പ്രവര്‍ത്തിച്ചു.
താമരശേരി താലൂക്ക് ഓഫിസിലെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും ദുരിതാശ്വാസ ക്യാംപിന് നേതൃത്വം നല്‍കിയതും. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. ഷിബു, കട്ടിപ്പാറ വില്ലേജ് ഓഫിസര്‍ സുരേഷ് കുമാര്‍, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ അജീഷ് കുമാര്‍, വില്ലേജ് ഫീല്‍ഡ് ഓഫിസര്‍ എല്‍ദോ, ക്ലാര്‍ക്കുമാരായ ആര്‍.ആര്‍ വിനോദ്, രാഗേഷ് കുമാര്‍, ജഗനാഥന്‍, സനല്‍കുമാര്‍, ഷിഹാബുദ്ദീന്‍, ലിജീഷ്, ഡ്രൈവര്‍ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് ദുരന്തഭൂമിയിലും ക്യാംപിലും തഹസില്‍ദാറിന് കൈത്താങ്ങായി നിന്നത്. തിരച്ചിലിന് സഹായകമായ ഗൂഗിള്‍ മാപ് തയാറാക്കി ജില്ലാ ഹരിത മിഷന്‍ കേഡിനേറ്റര്‍ പ്രകാശും സജീവമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."