സേവനസ്പര്‍ശം ഇന്ന് കുട്ടനാട്ടില്‍
കുട്ടനാട്: ജില്ലാ കലക്ടറുടെ താലൂക്ക്തല പൊതുജനപരാതി പരിഹാര പരിപാടി സേവനസ്പര്‍ശം ഇന്ന് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം ഹാളില്‍ രാവിലെ ഒമ്പതു മുതല്‍ നടക്കും. കുട്ടനാട് താലൂക്കിലെ പൊതുജനങ്ങളുടെപരാതികളും അപേക്ഷകളും ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന് നേരിട്ട് സ്വീകരിക്കും.
മുഴുവന്‍ പരാതിക്കാരുടെയും അപേക്ഷകള്‍ പരികണിക്കും. ധനസഹായ വിതരണം, ആനുകൂല്യങ്ങളുടെ വിതരണം, സര്‍വേ പരാതികളുടെ പരിഹാരം എന്നിവ തല്‍സമയം നടത്തും. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്.
പുതിയ അപേക്ഷകളിന്മേല് അടിയന്തര തീര്‍പ്പ് ആണ് ലക്ഷ്യമിടുന്നത്. തീര്‍പ്പാക്കാത്ത ഫയലുകള്‍ ജില്ലാ കലക്ടര്‍ നേരിട്ട് പരിശോധിച്ച് തീരുമാനം എടുക്കും. പൊലിസ്, ഫയര്‍ ഫോഴ്സ്, ആരോഗ്യ വകുപ്പിന്റെ സേവനം എന്നിവ വേദിയില്‍ സജ്ജീകരിക്കുന്നുണ്ട്. രാവിലെ 8.30 മുതല്‍ പുതിയ പരാതികളുടെ രജിസ്ട്രേഷന് ആരംഭിക്കും. രാവിലെ തന്നെ ഓണ്‍ലൈനില്‍ പരാതികള്‍ സ്വീകരിക്കും. ഒമ്പതുമണിയോടെ ജില്ലാ കലക്ടര്‍ പരാതി നേരിട്ട് സ്വീകരിച്ചു തുടങ്ങും. ആധാര്‍ എന്റോള്‍മെന്റിന് പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്. അപേക്ഷകള്‍ സൗജന്യമായി എഴുതിനല്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."