നെല്ല് സംഭരണം വൈകുന്നു; കുട്ടനാട്ടില്‍ ഇന്ന് കാര്‍ഷിക ഹര്‍ത്താല്‍
കുട്ടനാട്: നെടുമുടി ചമ്പക്കുളം പ്രദേശങ്ങളില്‍ നെല്ലുസംഭരണത്തിന് സപ്ലൈകോ അധിക കിഴിവ് ആവശ്യപ്പെട്ട് സംഭരണം വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കുട്ടനാട്ടിലെ കര്‍ഷകര്‍ ഇന്ന് കാര്‍ഷിക ഹര്‍ത്താല്‍ ആചരിക്കും.
രാവിലെ പത്തുമുതല്‍ ഒന്നു വരെ കുട്ടനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ നെല്ലിന് ചാക്കുകള്‍ അടുക്കി വച്ച് മങ്കൊമ്പ് പാഡി ഓഫിസിന് മുമ്പില്‍ കര്‍ഷക ധര്‍ണയും സംഘടിപ്പിക്കും. കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. അയ്യായിരത്തില്‍പ്പരം ഏക്കറിലെ നെല്ലാണ് ചമ്പക്കുളം, നെടുമുടി കൃഷിഭവനുകളുടെ പരിധിയില്‍ സംഭരണം നടക്കാതെ കെട്ടിക്കിടന്ന് നശിക്കുന്നത്.
മില്ലുകാരെ നിയന്ത്രണത്തിനും കര്‍ഷകരുടെ പരാതികള്‍ക്കു പരിഹാരം ഉണ്ടാക്കാനും സംഭരണം കാര്യക്ഷമമാക്കുവാനും ഉത്തരവാദിത്വപ്പെട്ട ഓഫിസര്മാരില്ലന്നാണ് കര്‍ഷകരുടെ പരാതി.
നെല്ലുസംഭരണ സംവിധാനം നാഥനില്ലാ കളരിയായി മാറിയിരിക്കുന്നെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
മില്ലുകാര്‍ സ്ഥലത്തെത്തി നെല്ലു പരിശോധിക്കുന്നതിന് മുമ്പു തന്നെ കിന്റ്വലിന് 15 മുതല്‍ 20 കിലോഗ്രാം വരെ കിഴിവ് ആവശ്യപ്പെടുന്നതായി പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."