ചിത്താരിയില്‍ മണല്‍വേട്ട; 250 ചാക്ക് പുഴമണല്‍ പിടികൂടി
കാഞ്ഞങ്ങാട് : അനധികൃതമായി കടത്താന്‍ ചാക്കുകളില്‍ നിറച്ചു വച്ചിരുന്ന പുഴമണല്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എ.കെ രമേന്ദ്രനും സംഘവും പിടികൂടി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണു മണല്വേട്ടയ്ക്കായി തഹസില്‍ദാരും സംഘവും രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചിത്താരിയില്‍ എത്തിയത്.
അര്‍ധരാത്രിക്കു ശേഷം ചിത്താരി, പൊയ്യക്കര, മല്ലികമാട്, എന്നിവിടങ്ങളില്‍ നിന്നു വ്യാപകമായി പുഴമണല്‍ കടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഒന്നു രണ്ടു തവണ പകല്‍ പരിശോധന നടത്തിയെങ്കിലും ഒന്നും പിടികൂടാന്‍ കഴിഞ്ഞില്ല.
ഇതോടെയാണ് രാത്രി ഒന്നിനു ശേഷം റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്. 50 കിലോ തൂക്കം വരുന്ന 250 ചാക്കുകളാണു പുഴയോരത്തു നിന്നു പിടികൂടിയത്.
ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ രമേന്ദ്രനെ കൂടാതെ സീനിയര്‍ തഹസില്‍ദാര്‍ പവിത്രന്, സീനിയര്‍ ക്ലാര്‍ക്ക് നൗഫല്‍, തഹസില്‍ദാരുടെ ഡ്രൈവര്‍ എന്നിവരടങ്ങുന്ന സംഘമാണു മണല്‍ പിടിച്ചെടുത്തത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."