കാസര്‍കോട് ജില്ലാ പഞ്ചായത്ത്;പരിമിതികള്‍ക്കിടയിലെ അത്ഭുതം
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തിന് ഒരിക്കലും ഇങ്ങനെയൊരു പ്രവര്‍ത്തനം കാഴ്ചവെക്കാനാവുമായിരുന്നില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍. ജില്ലാ പഞ്ചായത്തില്‍ 40 ശതമാനം മാത്രമാണ് ഉദ്യോഗസ്ഥരുടെ ശക്തി. ഒഴിവുകള്‍ ഭൂരിഭാഗവും നികത്തപ്പെട്ടിട്ടില്ല. എന്‍ജിനിയര്‍മാരുടെ അഭാവവുമുണ്ട്. പദ്ധതി നിര്‍വഹണത്തിന്റെ ആദ്യഘട്ടങ്ങളില്‍ ജീവനക്കാരുടെ അഭാവം വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാല്‍ അവസാന ഘട്ടങ്ങളില്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗങ്ങളും എണ്ണത്തില്‍ കുറവുള്ള എല്ലാ ജീവനക്കാരും ഒത്തുപിടിച്ചപ്പോള്‍ സംഭവിച്ചത് അത്ഭുതമാണ്. കൂട്ടായ പ്രയത്‌നത്തിന്റെ ഭാഗമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ജില്ലാ പഞ്ചായത്തിനു പരിമിതികളേയുള്ളൂ. ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടക്കുമെന്ന് എല്ലാകാലവും പറയും. പക്ഷെ നടക്കുന്നില്ല. ജില്ലാ പഞ്ചായത്തിനു വേണ്ട മുഴുവന്‍ ഉദ്യോഗസ്ഥരുമുണ്ടെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാനാവും. ഒരു വര്‍ഷത്തിനിടെ ശ്രദ്ധേയമായ നിരവധി പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയിട്ടുണ്ട്. വറ്റിവരളുന്ന പുഴകളെ തിരിച്ചു പിടിക്കാന്‍ 'ഇനിയും പുഴയൊഴുകും' പദ്ധതി. സമ്പൂര്‍ണ തെരുവ് നായ വന്ധ്യംകരണ പദ്ധതി. ഇത് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും മാതൃകയാണ്. ഇക്കുറി ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നതിനൊപ്പം ആരോഗ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനാണു മുന്‍ഗണന.
ജില്ലയെ സമ്പൂര്‍ണ കാന്‍സര്‍ വിമുക്തമാക്കല്‍ ജില്ലാ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയാണ്. വ്യവസായ സംരംഭകത്വ ശില്‍പശാലയും സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ശില്‍പി കാനായി കുഞ്ഞിരാമന്‍ പ്രവൃത്തി തുടങ്ങിയ ശില്‍പവും ഉദ്യാനവും പൂര്‍ത്തീകരിക്കണം.
പരിമിതികളില്‍ നിന്നു കൊണ്ട് വലിയ വിജയം എത്തിപ്പിടിക്കാനാവുമെന്നതിന്റെ ഉദാഹരണമാണു ഫണ്ടു ചെലവഴിക്കുന്നതില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതിലൂടെ മനസിലാകുന്നത്. ഈ വിജയം മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് ഊര്‍ജ്ജമാവുമെന്നും ഏ.ജി.സി ബഷീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."