പനമരത്തെ മദ്യശാല; സമരസമിതി ഹര്‍ത്താല്‍ പൂര്‍ണം
പനമരം: പനമരത്തെ മദ്യശാല നീരട്ടാടി റോട്ടിലെ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് പനമരത്ത് സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. രാവിലെ ആറു മുതല്‍ ഉച്ചക്ക് രണ്ടുവരെയായിരുന്നു ഹര്‍ത്താല്‍.
ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രിം കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടിനാണ് പനമരത്തെ മദ്യശാല നീരട്ടാടി റോഡിലെ ഹോപ് കോ പരിസരത്തെ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിന് മുന്നിലും സമരം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മദ്യശാലക്ക് മുന്നില്‍ ഉപവാസ സമരം നടത്തിയ വീട്ടമ്മമാര്‍ മദ്യശാലക്ക് അനുകൂല നിലപാടെടുത്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി മോഹനനെ വഴിയില്‍ തടഞ്ഞിരുന്നു.സമരക്കരോട് ഇയാള്‍ അസഭ്യം പറഞ്ഞതായും പരാതി ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് സമരസമിതി പനമരം പൊലിസില്‍ പരാതി നല്‍കിയിരുന്നു. മദ്യശാല മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സമാധാനപരമായ രീതിയില്‍ സമരം ശക്തമാക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."